വടകര: (vatakara.truevisionnews.com) കേരള ഏജീസ് ഓഫീസിന്റെ തിളങ്ങുന്ന വോളിബോൾ താരമായിരുന്ന മുരളിയെ വടകരയിലെ വോളിബോൾ കൂട്ടയ്മയായ വീവൺ ആദരിച്ചു. സ്നേഹപൂർവ്വം മുരളിക്ക് എന്ന പേരിൽ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങ് കോഴിക്കോട് റൂറൽ എസ്പി കെ.ഇ.ബൈജു ഉദ്ഘാടനം ചെയ്തു.
മുരളിക്കും ഖേലോ ഇന്ത്യ വോളിബോൾ ചാമ്പ്യൻ ഷിപ്പിൽ കേരള ടീമിനെ പ്രതിനിധീകരിച്ച ഇരിങ്ങൽ പപ്പൻ മെമ്മോറിയലിലെ ഹൃദിക മുരളി, ശ്രീനന്ദ ദിലീപ് എന്നിവർക്കും ഉപഹാരം നൽകി. ചടങ്ങിൽ വി വൺ അംഗങ്ങളും ടി പി രാജൻ, സുകുമാരൻ എളന്തോടത്ത് എന്നിവരും ആശംസകൾ നേർന്നു.
Honoring volleyball player Murali