നാദാപുരം:(nadapuram.truevisionnews.com) ദുബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കെപി ഗ്രൂപ്പിന് കീഴിലെ കെപി ചായയുടെ ഇന്ത്യയിലെ ആദ്യ ഔട്ട്ലറ്റായ നാദാപുരം കെപി ചായക്ക് നാദാപുരം പഞ്ചായത്തിന്റെ അംഗീകാരം. അത്യാധുനിക രീതിയിൽ മാലിന്യ സംസ്കരണമൊരുക്കി മാതൃകയായതിനാണ് അംഗീകാരം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് അവാർഡ് സമ്മാനിച്ചു. കെപി ഗ്രൂപ്പ് മാനേജിഗ് ഡയറക്ടർ കെപി മുഹമ്മദ് പുരസ്കാരം ഏറ്റുവാങ്ങി.
എല്ലാ സംരംഭകരും കെപി ഗ്രൂപ്പിന്റെ ഈ സംവിധാനം മാതൃകയാക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്കരണ മേഖലയിലെ വിദഗ്ധരുടെ തന്നെ നേത്രത്വത്തിൽ 40 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് സംവിധാനമൊരുക്കിയത്. സാധാരണ ഏതൊരു സ്ഥാപനം തുടങ്ങുമ്പോഴും ഉണ്ടാകാറുള്ള പ്രതിസന്ധിയായ മാലിന്യ സംസ്കരണം ശാസ്ത്രീയമായാണ് കെപി ചായ് സംവിധാനിച്ചിട്ടുള്ളത്.



ഉപഭോക്താക്കൾക്ക് വളരെ രുചികരവും ശുചിത്വവുമുള്ള ഭക്ഷണം ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യമെന്നും അതിൽ യാതൊരുവിധ വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും കെപി മുഹമ്മദ് പറഞ്ഞു. ചടങ്ങിൽ നാദാപുരം എംഎൽഎ ഇ.കെ വിജയൻ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെപി വനജ, പഞ്ചായത്ത് പ്രസിഡന്റ് വിവി മുഹമ്മദലി തുടങ്ങി സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
Nadapuram Panchayat approves KP Tea