നാദാപുരം : പുറമേരി പഞ്ചായത്തിലെ മാലിന്യ പരിപാലന പദ്ധതിക്ക് മന്ത്രിയുടെ പ്രശംസ. പഞ്ചായത്ത് നേതൃത്വത്തിൽ നടത്തുന്ന ഹരിത കർമ്മ സേനയുടെ പ്രവർത്തനത്തെയും എംസിഎഫിന്റെ പ്രവർത്തനത്തെയും ചൂണ്ടിക്കാണിച്ചാണ് മന്ത്രി എം പി രാജേഷ് മന്ത്രി പ്രശംസിച്ചത്.
പുറമേരി പഞ്ചായത്ത് ലൈഫ് പദ്ധതി ഗുണഭോക്തൃ കുടുംബ സംഗമം പുറമേരി മൈതാനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുമന്ത്രി എം പി രാജേഷ് . പഞ്ചായത്തിലെ 195 കുടുംബങ്ങൾക്കാണ് ലൈഫ് പദ്ധതി പ്രകാരം വീട് നിർമ്മിച്ചു നൽകുന്നത്. 139 വീടുകൾ നിർമ്മാണം പൂർത്തീകരിച്ചു. കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ അധ്യക്ഷനായി.



വിഇഒ ടി വി വിപിൻകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.ജനപ്രതിനിധികളായ കെ പി വനജ, എൻ എം വിമല, ടി പി സീന, ബിന്ദു പുതിയോട്ടിൽ കെ എം വി ജിഷ,എം എം ഗീത, ആസൂത്രണ ഉപാധ്യക്ഷൻ കെ കെ ദിനേശൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ മോഹൻദാസ് കെ ടി കെ ബാലകൃഷ്ണൻ, അഭിജിത്ത് കോറോത്ത്, സി പി നിധീഷ്,മനോജ് മുതുവടത്തൂർ, ടി കെ രാഘവൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് വി കെ ജോതിലക്ഷ്മി സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി കെ കെ വിനോദൻ നന്ദിയും പറഞ്ഞു.
14 കോടി രൂപ ചെലവിലാണ് ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് നിർമാണം. 21 വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യത്തോടെയുള്ള ബേസ്മെൻ്റ്, ബസ് ബേ, വെയിറ്റിങ് ഏരിയ, ലൈബ്രറി ഹാൾ, 200 പേർക്കിരിക്കാവുന്ന ശീതീകരിച്ച മിനി കോൺഫറസ് ഹാൾ, കടമുറികൾ, ലിഫ്റ്റ് എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ഉയരുന്നത്. കെട്ടിടത്തിൻ്റെ നിർമ്മിതി പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായിരിക്കും. സ്റ്റീൽ പ്രീ ഫാബ് സ്ട്രക്ചറിലായിരിക്കും നിർമാണം. പൂർണ്ണമായും സ്റ്റീൽ പ്രീഫാബിൽ നാദാപുരത്ത് ആദ്യമായാണ് ഷോപ്പിങ് കോംപ്ലക്സ് പണിയുന്നത്.
ചടങ്ങിൽ ഇ കെ വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി, വൈസ് പ്രസിഡൻ്റ് അഖില മാര്യാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, പഞ്ചായത്ത് അസി. എഞ്ചിനീയർ ഡി കെ ദിനേശ്, ജില്ലാ പഞ്ചായത്ത് അംഗം സി വി എം നജ്‌മ, സി കെ നാസർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു.
Life beneficiary family reunion in Athurugiriya