Featured

ജലചോർച്ച തടഞ്ഞു; ട്രൂവിഷൻ വാർത്ത ജല അതോറിറ്റി അധികൃതരെ ഉണർത്തി

News |
Jul 28, 2025 12:37 PM

നാദാപുരം : ( nadapuram.truevisionnews.com ) ശുദ്ധജലം പാഴാവുന്നത് നോക്കി നിൽക്കേണ്ടി വന്ന നാട്ടുകാരുടെ രോഷവും അനാസ്ഥ ചൂണ്ടികാട്ടിയുള്ള ട്രൂ വിഷൻ വാർത്തയും ജല അതോറിറ്റി അധികൃതരെ ഉണർത്തി. ഇന്ന് രാവിലെ ജലവിതരണ കുഴലിലെ അറ്റകുറ്റപണി നടത്താൻ വാട്ടർ അതോറിറ്റി കരാർ തൊഴിലാളികൾ എത്തി ജലചോർച്ച തടഞ്ഞു.

ഒരു മാസത്തിലധികമായി വാണിമേലിൽ പൈപ്പ് പൊട്ടി വെള്ളം കുത്തിയൊലിച്ചത് യാത്രക്കാരെ ദുരിതത്തിലാഴ്ത്തിയിരുന്നു. വാണിമേൽ എം യു പി സ്കൂൾ പരിസരത്താണ് വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം കുത്തിയൊലിച്ച് ഗർത്തം രൂപപ്പെട്ടത്.

സ്കൂൾ കുട്ടികളടക്കം നിരവധിപേരാണ് ഇതുവഴി ദൈനംദിനം യാത്ര ചെയ്യുന്നത്. ശ്രദ്ധിക്കാതെ നടന്നാൽ നേരെ ഇതിനകത്ത് ചെന്ന് വീഴുകയും അപകടം സംഭവിക്കുകയും ചെയ്യുന്നത് പതിവായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. ഇരുചക്ര വാഹനങ്ങളും ഭയത്തോടെയാണ് ഇതുവഴി പോയിരുന്നത്.

രാത്രികാലങ്ങളിൽ ശ്രദ്ധിക്കാതെ വന്നാൽ അത് വലിയ അപകടത്തിലേക്ക് ചെന്ന് വീഴാനും സാധ്യതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് കാൽനടയാത്രക്കാർക്ക് പോലും യാത്ര ദുസ്സഹമായ റോഡിന്റെ ശോചനീയാവസ്ഥ ട്രൂ വിഷൻ ന്യൂസ് റിപ്പോർട്ട് ചെയ്തത്.

TruVision news woke up water authority officials

Next TV

Top Stories










News Roundup






//Truevisionall