---
title: "മദ്ഹുറസൂൽ 25; പാറക്കടവിൽ സ്വാഗത സംഘം രൂപീകരിച്ചു"
english_title: "Madhurasul 25; Welcome group formed at Parakkadawali"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/305167/madhurasul-25-welcome-group-formed-at-parakkadawali"
published_at: "2025-07-28T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6887ad63e2e0e_pueramreri.jpg"
keywords: []
---

# മദ്ഹുറസൂൽ 25; പാറക്കടവിൽ സ്വാഗത സംഘം രൂപീകരിച്ചു

> **Lead Summary:** **പാറക്കടവ് : **കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബദുറഹിമാൻ സഖാഫി യുടെ വാർഷിക മദ്ഹുറസൂൽ പ്രഭാഷണം ആഗസ്ത് 30 ,31 ( ശനി, ഞായർ) ദിവസങ്ങളിൽ പാറക്കടവ് സിറാജുൽഹുദാ കാമ്പസിൽ നടക്കും .

## Article Content

**പാറക്കടവ് : **കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബദുറഹിമാൻ സഖാഫി യുടെ വാർഷിക മദ്ഹുറസൂൽ പ്രഭാഷണം ആഗസ്ത് 30 ,31 ( ശനി, ഞായർ) ദിവസങ്ങളിൽ പാറക്കടവ് സിറാജുൽഹുദാ കാമ്പസിൽ നടക്കും .

പരിപാടിയുടെ വിജയത്തിനായി ചെയർമാൻ പുന്നങ്കോട് അബൂബക്കർ ഹാജി , കൺവീനർ റാഷിദ് കെ.കെ. എച്ച് ,ഫിനാൻസ് സെക്രട്ടറി കല്ലുകൊത്തി അബൂബക്കർ ഹാജി അടങ്ങിയ 101 അംഗ സ്വാഗത സംഘ കമ്മിറ്റിക്ക് രൂപം നൽകി . സ്വാഗത സംഘ രൂപീകരണ യോഗം പൊന്നങ്കോട് അബൂബർഹാജിയുടെ അദ്ധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് ജില്ല സെക്രട്ടറി ഹുസൈൻ മാസ്റ്റർ കുന്നത്ത് ഉദ്ഘാടനം ചെയ്തു

സിറാജുൽഹുദാ പാറക്കടവ് മാനേജർ മുനീർ സഖാഫി പദ്ധതി അവതരിപ്പിച്ചു . ആയങ്കി അബദുല്ല സഖാഫി , അബദുറഹിം സഖാഫി സംസാരിച്ചു .ഉബൈദുല്ല സഖാഫി ,ഹമീദ് ഹാജി യു.വിഅബദു റഹിമാൻ ഹാജി, സംബന്ധിച്ചു. യോഗത്തിൽ നിസാർ ഫാളിലി സ്വാഗതവും ആശിഫ് താ നക്കോട്ടൂർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/305167/madhurasul-25-welcome-group-formed-at-parakkadawali)