Jul 28, 2025 09:53 PM

നാദാപുരം : "ഞാൻ കാത്തിരുന്ന ദിനമാണിന്ന് , കേരളത്തിൽ ഹരിത കർമ്മ സേനയ്ക്ക് മാലിന്യം വേർതിരിക്കാനുള്ള എംസിഎഫിനെ എതിക്കുന്ന കേരളത്തിലെ പതിനഞ്ച് പഞ്ചായത്തിൽ ഒന്നാണ് നാദാപുരം. ഈ നാണക്കേട് ഏറ്റവും വേഗം മാറ്റണം' . എംസിഎഫിനെ എതിർക്കുന്ന നാദാപുരത്തുകാരെ എടുത്ത് കുടഞ്ഞ് മന്ത്രി എം പി രാജേഷ്.

മന്ത്രിയുടെ വാക്കുകൾ കൈയ്യടിയോടെ ഏറ്റെടുത്ത് ജനം. ഇന്ന് വൈകിട്ട് നാദാപുരം ഗ്രാമപഞ്ചായത്ത് പുതുക്കി പണിയുന്ന നാദാപുരം ബസ്റ്റാൻ്റ് കം ഷോപ്പിംഗ് കോംപ്ലക്സ് പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ 1034 പഞ്ചായത്തുകൾ ഉണ്ട്. 1019 ഇടത്തും എംസിഎഫ് ഉണ്ട് . എന്നാൽ 15 ഇടത്ത് മാത്രം അത് ഇല്ല . അജൈവ മാലിന്യങ്ങൾ വേർതിരിക്കുന്ന എംസിഎഫ് സ്ഥാപിക്കാതെ കുപ്രസിദ്ധി നേടിയ പഞ്ചായത്തുകളിൽ ഒന്ന് നാദാപുരമാണ്.


ഈ നാണക്കേടിൽ നിന്ന് നിങ്ങൾ മോചനം നേടണം. വികസനത്തിലും സമാധാന ശ്രമങ്ങൾക്കും ഒറ്റക്കെട്ടായി നിൽക്കുന്ന നാദാപുരത്തെ രാഷ്ട്രീയ നേതൃത്വം എം സി എഫ് വേണ്ട എന്നതിനും ഒറ്റകെട്ടാണോ ? മന്ത്രി ചോദിച്ചു.

എങ്കിൽ അത് മാറണം. എംസിഎഫിനെ കുറിച്ച് അറിയാത്തത് കൊണ്ടാണെങ്കിൽ അത് തിരുത്തണം. അറിഞ്ഞ് കൊണ്ടാണെങ്കിൽ അത് സാമൂഹിക വിരുദ്ധ പ്രവർത്തനമാണ്. എന്തിനാണ് എംസിഎഫിനെ എതിർക്കുന്നത്. ഇത് മാലിന്യ സംസ്കരണ പ്ലാൻ്റ് അല്ല. മാലിന്യം തരംതിരിക്കൽ മാത്രമാണ് . കോഴിക്കോട് നഗരത്തിൽ നൂറ് കോടി രൂപയുടെ ദ്രവമാലിന്യ സംസ്കരണ പ്ലാൻ്റ് വരുന്നു. അതിൻ്റെ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചാണ് താൻ ഇന്ന് നാദാപുരത്തെത്തിയത്.


ഹരിത കർമ്മ സേനയ്ക്ക് അൻപത് രൂപ നൽകുന്നത് ജീവൻ കൊടുക്കുന്ന പ്രശ്നമായിരുന്നു ചിലർക്ക് . ബാക്കി എല്ലാം വേണം പൊതു ശുചിത്വം ഇവിടെ വേണ്ട എന്ന നിലപാട് ഇക്കൂട്ടർക്കുണ്ട്. നികുതി 5% വർദ്ധിപ്പിച്ചപ്പോൾ പണം മുഴുവൻ പഞ്ചായത്തുകൾ വാങ്ങി. ചീത്ത മുഴുവൻ സർക്കാറിനും ലഭിച്ചു. പ്രതിഷേധം വന്നപ്പോൾ സർക്കാർ പണം തിരിച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ പ്രതിഷേധിച്ച പഞ്ചായത്തുകൾ പലരും പണം തിരിച്ച് കൊടുത്തില്ല.

ഹരിത കർമ്മ സേന 1,26,000 ടെൺ മാലിന്യമാണ് കേരളത്തിൽ നിന്ന് കഴിഞ്ഞ വർഷം ശേഖരിച്ചത്. ഇത് ശേഖരിച്ചില്ലെങ്കിൽ കേരളത്തിലെ റോഡിലും തോട്ടിലുമായിരിക്കും ഇത് മുഴുവൻ. ഹരിത കർമ്മ സേന ലോകത്തിന് മുഴുവൻ മാതൃകയാണ്. ശുചിത്വത്തിന് കേരളം രാജ്യത്തിന് മാതൃകയാണ്. പ്രദേശിക എതിർപ്പ് മറികടക്കണം. മാലിന്യം റോഡിലേക്ക് വലിച്ചെറിഞ്ഞാൽ ഫൈൻ ഈടാക്കണം.

നല്ല കെട്ടിടം വേണം റോഡ് വേണം, അങ്കണവാടി വേണം എന്നാൽ ശുചിത്വം വേണമെന്ന് ആർക്കും തോന്നുന്നില്ല. നിരോധിത പ്ലാസ്റ്റിക്ക് ഉല്പനങ്ങൾ ഒഴിവാക്കണം. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞത് കൊണ്ടാണ് പരിപാടിയിൽ സ്ബൊക്ക താൻ സ്വീകരിക്കാതത് അല്ലാതെ മന്ത്രിയുടെ ധാർഷ്ട്യം കൊണ്ടല്ല. മൈക്രോ പ്ലാസ്റ്റിക്ക് മനുഷ്യ ജീവന് വെല്ലുവിളിയാകുകയാണ്. സർക്കാറും ഹൈക്കോടതിയും പുറത്തിറയ ഉണരവ് പ്രകാരം പ്ലാസ്റ്റിക്ക് ഉപേക്ഷിക്കണമെന്നതാണ്.

നാദാപുരം ഗ്രാമ പഞ്ചായത്താണെങ്കിലും നഗര സ്വഭാവത്തോടെ അതിവേഗം വളരുന്നു. മൂന്നരക്കോടി ആളുകൾ താമസിക്കുന്ന ഒറ്റ നഗരമായി കേരളവും വികസിക്കുന്നു. 2035 ഓടെ കേരളത്തിലെ 95 ശതമാനം പേരും നഗരവാസികളാകുമെന്നാണ് വിലയിരുത്തൽ . ഇലക്ഷനിൽ രാഷ്ട്രീയമുണ്ട് എന്നാൽ തദ്ദേശ സ്ഥാപനങ്ങളിൽ കക്ഷി രാഷ്ട്രീയമില്ല. അത് കൊണ്ട് അവിടെ പ്രതിപക്ഷ നേതാവും ഇല്ല.

ലോകത്ത് നഗരം ഗ്രാമത്തിലേക്ക് ചേക്കേറുമ്പോൾ, നഗരം ഗ്രാമത്തിലേക്ക് വ്യാപിക്കുകയാണ് കേരളത്തിൽ. നല്ല ബസ്സ്റ്റാൻ്റും പാർക്കിംഗ് സൗകര്യം അപ്പോൾ ഗ്രാമത്തിലും മാറി വരും. ഊരാളുങ്കൽ സൊസൈറ്റി രൂപ കല്പന ചെയ്ത നാദാപുരം ബസ്റ്റാൻ്റ് കം ഷോപ്പിംഗ് കോപ്ലക്സ് നഗരത്തിനെ വെല്ലുന്നതാണ്. നാദാപുരത്തെ എംസിഎഫിൻ്റെ ഉദ്ഘാടനത്തിന് കൂടി എന്നെ ക്ഷണിക്കണമെന്ന് അഭ്യർത്ഥിച്ചാണ് മന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

ചടങ്ങിൽ ഇ കെ വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി, വൈസ് പ്രസിഡൻ്റ് അഖില മാര്യാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, പഞ്ചായത്ത് അസി. എഞ്ചിനീയർ ഡി കെ ദിനേശ്, ജില്ലാ പഞ്ചായത്ത് അംഗം സി വി എം നജ്‌മ, സി കെ നാസർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു.

MCF was not established in Nadapuram, the minister took away those who opposed it

Next TV

Top Stories










News Roundup






//Truevisionall