വിലങ്ങാട്: വിലങ്ങാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി കത്തോലിക്കാ സഭ നിർമിച്ചു നൽകുന്ന 65 വീടുകളിൽ 53മത്തെ വീടിന്റെ തറക്കല്ലിടലും, പൂര്‍ത്തിയായ 15മത്തെ വീടിന്റെ വെഞ്ചിരിപ്പ് കർമ്മവും വിലങ്ങാട് പ്രകൃതി ദുരന്തം നടന്ന് ഒരു വർഷം പൂർത്തിയാകുന്ന ജൂലൈ 30 ന് നടക്കും.
പുനരധിവാസത്തിന്റെ ഭാഗമായി കത്തോലിക്കാ സഭയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് വിലങ്ങാട് വീട് നിർമാണ പദ്ധതി. ഇതിന്റെ ഭാഗമായി ഇപ്പോൾ 15 വീടുകൾ പൂർണ്ണമായി പൂർത്തീകരിക്കുകയും മറ്റു വീടുകളുടെ പണികൾ പുരോഗമിക്കുകയുമാണ്.



ജൂലൈ 30-നു നടക്കുന്ന ചടങ്ങിൽ അഭിവന്ദ്യ റെമിജിയോസ് ഇഞ്ചനാനിയിൽ പിതാവും അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവും കെ.എസ്.എസ്.എഫ് ഡയറക്ടർ റവ. ഫാ. ജേക്കബ് മാവുങ്കൽ അച്ചനും പ്രാദേശിക രാഷ്ട്രീയ നേതാക്കളും പ്രദേശവാസികളും സന്നിഹിതരാവും. കത്തോലിക്കാ സഭയുടെ നേതൃത്വത്തിലൂടെ ഒരുനാടിന്റെ പുനർജനനം സാധ്യമായിരിക്കുകയാണ്.
The dedication ceremony of houses built by the Catholic Church as part of the Vilangad rehabilitation project