നാദാപുരം: (nadapuram.truevisionnews.com) പട്ടിക്കാട് ജാമിഅഃ നൂരിയ്യ ജൂനിയർ കോളേജുകളുടെ കഴിഞ്ഞ വർഷത്തെ കേന്ദ്രീകൃത വാർഷിക പരീക്ഷയിൽ സംസ്ഥാനതലത്തിൽ അഞ്ച്, ആറ്, ഏഴ് റാങ്കുകൾ നേടിയ നാദാപുരം ജാമിഅഃ ഹാശിമിയ്യ വിദ്യാർത്ഥികളായ എം.പി മുഹമ്മദ് ആദിൽ, ഹാഫിള് പി.കെ മുഹമ്മദ് സജ്ജാദ്, കെ.സി മുഹമ്മദ് എന്നിവരെ ഹാശിമിയ്യ മാനേജ്‌മെൻ്റ് കമ്മിറ്റി അനുമോദിച്ചു.
പ്രസിഡൻ്റ് ടി.ടി.കെ ഖാദർ ഹാജി ഉപഹാര സമർപ്പണം നടത്തി. സയ്യിദ് ശറഫുദ്ദീൻ ജിഫ്‌രി അധ്യക്ഷനായി. സയ്യിദ് ടി.പി.സി തങ്ങൾ, ബശീർ അബ്‌ദുല്ല ഫൈസി ചീക്കോന്ന്, സയ്യിദ് ഹമീദ് തങ്ങൾ അൽ ഹൈദ്രുസി, പി.കെ അഹമ്മദ് ബാഖവി, അബ്‌ദുൽ ഗഫൂർ ഫൈസി, പി.പി അശ്‌റഫ് മുസ്‌ലിയാർ, ടി.എം.വി അബ്‌ദുൽ ഹമീദ്, സിറാജ് മുരിങ്ങോളി സംസാരിച്ചു.



rank winners congratulated