നാദാപുരം: (nadapuram.truevisionnews.com) പാറക്കടവ് താനക്കോട്ടൂരിൽ നിരവധി ഇതര സംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട് തകർന്നു വീണ സംഭവത്തിൽ ആളപായം ഒഴിവായത് തലനാരിഴയ്ക്ക്. അപകട സമയത് ഈ ഭാഗത്ത് ആരുമില്ലാത്തതിനാലാണ് ആളപായം ഒഴിവായത്.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് പാറക്കടവ് താനക്കോട്ടൂർ യു പി സ്കൂളിന് സമീപത്തെ ഇരുനില വീട് തകർന്ന് വീണത്. കല്ലുമ്മൽ ഹമീദിന്റെ ഉടമസ്ഥതയിലുള്ള വീടാണ് തകർന്നത്. പത്തിലധികം ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീടിൻ്റെ പിൻഭാഗം പൂർണമായും തകർന്നു.



ഇവിടെ എത്ര അഥിതി തൊഴിലാളികൾ താമസിച്ചു എന്നതിന്റെ കണക്ക് ഉടമസ്ഥന്റെ കയ്യിലില്ല. അതുകൊണ്ടാണ് അപകടത്തിൽ ആരും ഉൾപ്പെട്ടിട്ടില്ല എന്ന സംശയം ഉയർന്നത്. പഞ്ചായത്ത് അധികൃതർ പോലീസ്, വില്ലജ് അധികാരികൾ എന്നിവരുടെ സഹകരണത്തോടെയാണ് ജെസിബി ഉപയോഗിച്ച് തകർന്നുവീണ വീടിന്റെ ഭാഗം നീക്കം ചെയ്തത്.
Uncertainty remains over who lived in the collapsed house in Thanakottoor parakkadav