കക്കട്ടിൽ: ചിത്രരചനയിൽ രാംദാസ് കക്കട്ടിലിന് ലോക റെക്കോർഡ്. മഹാത്മാഗാന്ധിയുടെ ജീവിതകഥ ആസ്പദമാക്കി തയ്യാറാക്കിയ ക്യാൻവാസ് പെയിന്റിങ്ങിനാണ് കക്കട്ട് സ്വദേശി രാംദാസിന് ലോക റെക്കോർഡ് ലഭിച്ചത്.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയർ ഫോർ ഗാന്ധി ദർശൻ വേദിയും, ആർട്സ് കേരള മുസ്രിസും സംയുക്തമായി 'ഗാന്ധി പഥം' സംഘടിപ്പിച്ച ചിത്രരചന യജ്ഞത്തിനാണ് പുരസ്കാരം ലഭിച്ചത് .
2022 മാർച്ച് 21ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ 101 ചിത്രകലാകാരന്മാർ ചേർന്നാണ് 201.3 മീറ്റർ ക്യാൻവാസിൽ സെപിയ കളർ ടോണിൽ ഗാന്ധിയുടെ ജീവചരിത്രം ഏഴുമണിക്കൂർ 40 മിനിറ്റ് കൊണ്ട് വരച്ചത്.
ഈ സൃഷ്ടിക്ക് ഏപ്രിൽ ഏഴിന് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡും ജൂലൈ 7ന് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡും ലഭിച്ചു. ജി.വി.എച്ച് എസ് എസ് ചെറുവണ്ണൂരിലെ ചിത്രകല അധ്യാപകനാണ് രാംദാസ്.
world record; Ramdas Kakkatil also holds a record in painting