നാദാപുരം: തൊഴിലാളികൾക്കൊപ്പം നിന്ന് നീതിയുടെ ശബ്ദമായി ഗ്രാമപഞ്ചായത്ത് മെമ്പർ നിഷാ മനോജ്. കഴിഞ്ഞദിവസം കല്ലാച്ചി മത്സ്യ മാർക്കറ്റിന് സമീപം നിർമ്മാണത്തിലിരിക്കുന്ന ഷോപ്പിംഗ് മാളിന്റെ സമീപത്ത് കെട്ടി നിന്ന മലിന ജലം ഡ്രൈനേജിൽ ഒഴുക്കുന്നത് ശ്രദ്ധയിൽപ്പെടുകയും ഓട്ടോ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തി മലിനജലം ഡ്രൈനേജിൽ ഒഴുക്കുന്നത് തടഞ്ഞിരുന്നു.

പ്രദേശത്തെ ആവാസ വ്യവസ്ഥ താളം തെറ്റിച്ച് വർഷങ്ങളായി വെള്ളം ഒഴുകുന്ന കൈ തോട് ഉൾപ്പെടെ മണ്ണിട്ട് നികത്തിയതിനാൽ വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം ഉണ്ടായില്ല.
ഇതുകൊണ്ടാണ് മാൾ അധികൃതർ ഡ്രൈനേജിൽ തന്നെ ഒഴുക്കിയത്. തന്മൂലം കല്ലാച്ചി മത്സ്യ മാർക്കറ്റ് പരിസരവും, കുമ്മങ്കോട്ട് ഭാഗത്തേക്ക് പോകുന്ന ഓട്ടോ സ്റ്റാൻഡ് ഉൾപ്പെടെയുള്ളവർക്ക് വലിയ ദുർഗന്ധമാണ് അനുഭവപ്പെട്ടത്.
വെള്ളം കെട്ടിക്കിടക്കുന്നത് മൂലം കൊതുകു ശല്യവും ഈ മേഖലയിൽ രൂക്ഷമാണ്. വൈകുന്നേരങ്ങളിൽ കൊതുക് കടിയേറ്റ് ദുരിതത്തിലായ ഓട്ടോ തൊഴിലാളികൾ വാർഡ് മെമ്പർ നിഷാ മനോജിനോട് പരാതി പറയുകയായിരുന്നു . നീതിക്കുവേണ്ടി എന്നും നേരിന്റെ പക്ഷത്ത് നിലയുറപ്പിച്ച വാർഡ് മെമ്പർ ഉടനടി പരിഹാരത്തിനായി പഞ്ചായത്തിനെയും, ബന്ധപ്പെട്ട അധികൃതരെയും സമീപിച്ചു.
തുടർന്ന് ആരോഗ്യ- പൊതു പരാമത്ത് വകുപ്പ് ഇടപെട്ടു. മാൾ അധികൃതർക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കത്തും നൽകി. തുടർന്ന് അനധികൃതമായി മലിനജലം ഡ്രൈനേജിൽ ഒഴുക്കുന്നത് തടയുകയായിരുന്നു.
the voice of justice; Member Nisha Manoj with the workers