നാദാപുരം: മുസ്ലിം ലീഗ് സ്ഥാപക പ്രസിഡണ്ട് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ ഖബറിടത്തിന് മുന്നിൽ പ്രാർത്ഥന നടത്തി പതിനായിരങ്ങൾ.മുസ്ലിം ലീഗ് സ്ഥാപക പ്രസിഡണ്ടും ഏഴര പതിറ്റാണ്ടു മുമ്പത്തെ മാർച്ച് മാസം 10ാം തിയ്യതി മദിരാശിയിലെ രാജാജി ഹാളിൽ വെച്ച് നടന്ന സ്ഥാപക കൺവെൻഷനിൽ മുഖ്യ സംഘാടകനുമായ ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബിൻറ ഖബറിടത്തിലാണ് പതിനായിരങ്ങൾ പ്രാർത്ഥന നടത്തിയത് .

മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി നടന്ന രാജാജി ഹാളിന് ഒരു കിലോമീറ്റർ ദൂരത്ത് സ്ഥിതിചെയ്യുന്ന ഖാഇദേമില്ലത്ത് ജുമാമസ്ജിദിൻറ പൂമുഖത്താണ് ഖബറിടം സ്ഥിതി ചെയ്യുന്നത്. സന്ദർശകർക്ക് സൗകര്യപ്രദമായ രീതിയിൽ സിയാറത്തും പ്രാർത്ഥനയും നിർവ്വഹിക്കാൻ പറ്റുന്നവിധത്തിലാണ് ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബിൻറ മഖ്ബറയുളളത് .
പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ചെന്നൈ നഗരത്തിൽ നടന്ന സമാപന മഹാസമ്മേളനത്തിൽ എത്തിച്ചേർന്ന പതിനായിരക്കണക്കായ പാർട്ടി പ്രവർത്തകർ ഖാഇദേമില്ലത്തിൻറ മഖ്ബറയിലെത്തി പ്രാർത്ഥന നടത്തി. പൊയിലൂർ ശാഖയിൽ നിന്നെത്തിയ അൻപതോളം പേർ മൂന്നു തവണകളായാണ് സിയാറത്ത് ചെയ്തത് .
ജുമുഅ ഖുതുബക്കും നിസ്കാരത്തിനും തൊട്ടുമുമ്പ് ഉറുദുഭാഷയിൽ നടത്തിയ ഉപദേശത്തിൽ പളളിഇമാം ഖാഇദേമില്ലത്ത് മുസ്ലിം സമുദായത്തിനും തമിഴ് ജനതക്കും നൽകിയ സംഭാവനകളെ അനുസ്മരിച്ചു.
മുസ്ലിംലീഗ് സമ്മേളനം വിജയിപ്പിക്കേണ്ടതിന്റെ അനിവാര്യത ഓർമ്മിപ്പിക്കുകയും ചെയ്തു. പ്രവിശാലമായ പളളിമുറ്റത്ത് ആയിരങ്ങൾഒത്തുകൂടിയപ്പോൾ നിറഞ്ഞു കവിഞ്ഞ സദസ്സ് പ്രധാന പാതയോരം വരേ നിസ്കാരത്തിനായി അണി നിരക്കുകയായിരുന്നു.
In front of dear leader; The people of Nadapur are immersed in prayer