പാറക്കടവ്: ( nadapuramnews.in ) കാർഷിക വികസന കർഷക ക്ഷേമ വകുപ്പും ചെക്യാട് ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടപ്പിലാക്കുന്ന ഞാറ്റുവേല ചന്ത ചെക്യാട് കൃഷി ഭവനിൽ ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നസീമ കൊട്ടാരം ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ വാർഡ് മെമ്പർ ഹാജറ ചെറൂണിയിൽ കൃഷി ഓഫീസർ ഹരിത.ടി ആർ, തയ്യിൽ ശ്രീധരൻ എന്നിവരും പങ്കെടുത്തു.
ഞാറ്റുവേല ചന്തയിൽ തെങ്ങിൻ തൈകൾ കുരുമുളക് തൈകൾ പച്ചക്കറി വിത്തുകൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം വിതരണം നടത്തി ഉദ്ഘാടനം ചെയ്തു.
#njattuvela #chekyad #parakkadav