നാദാപുരം: (nadapuramnews.in) നാദാപുരം ഭാഗങ്ങളിൽ കള്ളന്റെ ശല്യം കൂടിവരുന്ന സാഹചര്യത്തിൽ പ്രദേശത്തെ വിവിധ ഭാഗങ്ങളിലുള്ള തെരുവുവിളക്കുകൾ കത്തിച്ചു.
മോഷ്ടാക്കളെ പിടികൂടാനായി കേടുവന്നിരുന്ന പത്തോളം തെരുവുവിളക്കുകളാണ് പഞ്ചായത്തിന്റെ അടിയന്തര ഇടപെടലിന്റെ ഭാഗമായി അറ്റകുറ്റപണികൾ പൂർത്തീകരിച്ച് തെളിയിച്ചത്.
മോഷ്ടാക്കളുടെ ശല്യം കൂടിവരുന്ന സാഹചര്യത്തിൽ പഞ്ചായത്ത് കാര്യത്തിന്റെ ഗൗരവം പൊലീസുമായി സംസാരിച്ച് ബോധ്യപ്പെടുത്തി. ഉടനെ പരിഹാരം കണ്ടില്ലെങ്കിൽ നാട്ടുകാരുമായി സമരത്തിനിറങ്ങുമെന്നും വാർഡ് മെമ്പർ സുബൈർ ചേലക്കാട് അറിയിച്ചു.
കള്ളന്മാരെ പ്രതിരോധിക്കാനായി എല്ലാ വീടുകളിലും രാത്രി കാലങ്ങളിൽ പുറത്ത് ഒരു ലൈറ്റെങ്കിലും ഇട്ടുവയ്ക്കണമെന്നും അതിൽ യാതൊരു രീതിയിലുള്ള പിശുക്കും കാണിക്കരുതെന്നും നിലവിലുള്ള ക്യാമറകൾ പ്രവർത്തിക്കുന്നെന്ന് ഉറപ്പ് വരുത്തണമെന്നും അസ്വാഭാവികമായി ആരെയെങ്കിലും കണ്ടാൽ ബഹളം വെച്ച് ആളെ കൂട്ടുന്നതിനു പകരം, രഹസ്യമായി ആളുകളെ വിളിച്ചറിയിക്കണമെന്നും വാർഡ് മെമ്പർ അറിയിച്ചു.
.
#Burglar #nuisance #Streetlights #area #repaired