#Application | മലയോര പട്ടയം വിവരശേഖരണം : അപേക്ഷ ജൂലൈ 25 വരെ നൽകാം

#Application | മലയോര പട്ടയം വിവരശേഖരണം : അപേക്ഷ ജൂലൈ 25 വരെ നൽകാം
Jul 2, 2024 02:40 PM | By ADITHYA. NP

നാദാപുരം :(nadapuram.truevisionnews.com)  വനഭൂമിയിൽ 1977 ജനുവരി ഒന്നിന് മുൻപ് കുടിയേറി താമസിച്ചു വരുന്നവർക്ക് അതത് പ്രദേശത്ത് ബാധകമായ ഭൂപതിവ് ചട്ടങ്ങൾ അനുസരിച്ച് പട്ടയം നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി മാർച്ച് ഒന്നു മുതൽ 30 വരെ നടത്തിയ വിവര ശേഖരണ പ്രക്രിയയിൽ അപേക്ഷ നൽകാൻ കഴിയാത്തവർക്ക്, ജൂലൈ 10 മുതൽ 25 വരെ അപേക്ഷ നൽകാൻ അവസരം. 

റവന്യു വകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായി ചേർന്ന റവന്യു സെക്രട്ടറിയറ്റ് യോഗത്തിൻ്റെ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് നേരത്തെ അപേക്ഷ നൽകാൻ കഴിയാത്തവർക്ക് അപേക്ഷ നൽകാൻ സൗകര്യമൊരുക്കിയിട്ടുള്ളത്.

വനം, റവന്യൂ വകുപ്പുകളുടെ ജോയിൻ്റ് വെരിഫിക്കേഷൻ നടന്ന ഇടങ്ങളിൽ ജോയിൻ്റ് വെരിഫിക്കേഷൻ ലിസ്റ്റിൽ ഉൾപ്പെടാതെ പോയവർ, ജോയിന്റ് വെരിഫിക്കേഷൻ നടക്കാത്ത സ്ഥലങ്ങളിലെ താമസക്കാർ, നാളിതുവരെ പല കാരണങ്ങളാൽ പട്ടയത്തിന് അപേക്ഷിക്കാത്തവർ തുടങ്ങി അർഹരായ ഗുണഭോക്താക്കൾക്ക് ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിൽ അപേക്ഷ നൽകാമെന്ന് ലാൻഡ് റവന്യൂ കമ്മിഷണർ അറിയിച്ചു.

#Malayora #Pattayam #nformation #Collection : #Application #submitted #till #25th #July

Next TV

Related Stories
#EVKumaran |  ഉന്നതവിജയികൾക്ക് ഇ വി കുമാരൻ സ്മാരക ക്യാഷ് അവാർഡ് സമ്മാനിച്ചു

Jul 6, 2024 09:52 PM

#EVKumaran | ഉന്നതവിജയികൾക്ക് ഇ വി കുമാരൻ സ്മാരക ക്യാഷ് അവാർഡ് സമ്മാനിച്ചു

തൊണ്ണൂറ്റി രണ്ട് വിദ്യാർത്ഥികൾ അവാർഡിനർഹരായി ബേങ്ക്പ്രസിഡൻ്റ് എം.എം അശോകൻ അധ്യക്ഷത...

Read More >>
#ValayamGovthospital | ആശുപത്രി  അടച്ചുപൂട്ടരുത് വളയം ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിൽ സൂചനാ സമരവുമായി കോൺഗ്രസ് പ്രവർത്തകർ

Jul 6, 2024 09:38 PM

#ValayamGovthospital | ആശുപത്രി അടച്ചുപൂട്ടരുത് വളയം ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിൽ സൂചനാ സമരവുമായി കോൺഗ്രസ് പ്രവർത്തകർ

ആശുപത്രിയിൽ ഇന്ന് ഉച്ചയ്ക്കുശേഷം ഒ പി പ്രവർത്തിച്ചിരുന്നില്ല. വാട്സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് ആശുപത്രി പ്രവർത്തനം ഇല്ലെന്ന്...

Read More >>
#Youth Congress | നവ ഇന്ത്യക്ക് യുവ ശക്തി യൂത്ത് കോൺഗ്രസ്‌ യങ് ഇന്ത്യ  നാദാപുരം നിയോജക മണ്ഡലം തല പര്യടനത്തിന് നാദാപുരത്ത് പരിസമാപ്തി

Jul 6, 2024 07:10 PM

#Youth Congress | നവ ഇന്ത്യക്ക് യുവ ശക്തി യൂത്ത് കോൺഗ്രസ്‌ യങ് ഇന്ത്യ നാദാപുരം നിയോജക മണ്ഡലം തല പര്യടനത്തിന് നാദാപുരത്ത് പരിസമാപ്തി

യങ് ഇന്ത്യ ക്യാമ്പയിനിന് നാദാപുരത്ത് ഉജ്ജലമായ പരിസമാപ്തി ബൂത്ത് തലത്തിലുള്ള നേതാക്കളെ...

Read More >>
#Chelakad  | 'വിത്തെടുക്കാം വിളവ് നേടാം '  ചേലക്കാട് ടൗണിൽ പ്രത്യേക വിത്ത് ട്രേ സ്ഥാപിച്ചു

Jul 6, 2024 03:44 PM

#Chelakad | 'വിത്തെടുക്കാം വിളവ് നേടാം ' ചേലക്കാട് ടൗണിൽ പ്രത്യേക വിത്ത് ട്രേ സ്ഥാപിച്ചു

കൃഷി ഓഫിസർ അശ്വതി വിനോദ് കൃഷി അറിവുകൾ നൽകി. നിസാർ എടത്തിൽ, വി മൊയ്തു,എ ടി ഫൈസൽ, അബ്ദുള്ള നടുക്കണ്ടി...

Read More >>
#snakebite | പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന എടച്ചേരി സ്വദേശിയായ വീട്ടമ്മ മരിച്ചു

Jul 6, 2024 03:09 PM

#snakebite | പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന എടച്ചേരി സ്വദേശിയായ വീട്ടമ്മ മരിച്ചു

വൈകിട്ടാണ് വീടിന് സമീപത്ത് വച്ച് ദേവിക്ക് പാമ്പ്...

Read More >>
#CooperationDay | അന്താരാഷ്ട്ര സഹകരണ ദിനം ആചരിച്ചു

Jul 6, 2024 02:00 PM

#CooperationDay | അന്താരാഷ്ട്ര സഹകരണ ദിനം ആചരിച്ചു

നാദാപുരത്ത് നടന്ന പരിപാടി ബേങ്ക് പ്രസിഡണ്ട് പി.കെ ശിവദാസൻ ഉദ്ഘാടനം...

Read More >>
Top Stories










News Roundup