#vilangadlandslide | വിലങ്ങാട്ട് ഉരുൾപൊട്ടൽ: ദുരന്ത ബാധിതർക്ക് പ്രത്യേക പാക്കേജ് വേണം-സ്വതന്ത്ര കർഷക സംഘം

#vilangadlandslide | വിലങ്ങാട്ട് ഉരുൾപൊട്ടൽ: ദുരന്ത ബാധിതർക്ക് പ്രത്യേക പാക്കേജ് വേണം-സ്വതന്ത്ര കർഷക സംഘം
Aug 24, 2024 11:53 AM | By ADITHYA. NP

വാണിമേൽ:(nadapuram.truevisionnews.com) വിലങ്ങാട് ഉരുൾ പൊട്ടലിൽ കൃഷിയും കൃഷിഭൂമിയും നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് സ്വതന്ത്ര കർഷക സംഘം സംസ്ഥാന സെക്രട്ടറി കെ.കെ. അബ്ദുറഹിമാൻ ആവശ്യപ്പെട്ടു.

ദുരന്ത ബാധിതരായ കർഷകരുടെ വിവരശേഖരണം നടത്തുന്നതിനും സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും വാണിമേൽ ലീഗ് ഹൗസിൽ വിളിച്ചു ചേർത്ത യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിശക്തമായ ഉരുൾ പൊട്ടലാണ് വിലങ്ങാട് ഉണ്ടായത്. വൻ ആൾനാശം വയനാട് ഉരുൾ പൊട്ടലിനെ ഭീകരമാക്കിയത് കൊണ്ടാണ് വിലങ്ങാട് വേണ്ടത്ര ശ്രദ്ധിക്കാതെ പോയത്.

എന്നാൽ വയനാടിനെ അപേക്ഷിച്ചു ഏറ്റവും കൂടുതൽ കൃഷിനാശമുണ്ടായത് വിലങ്ങാടാണ്. വിലങ്ങാട് നൂറോളം സ്ഥലങ്ങളിൽ ഉരുൾ പൊട്ടിയതായാണ് ഡ്രോൺ സർവ്വേ പറയുന്നത്.

അതിൽ പലതും വലിയ തോതിലുള്ള കൃഷിനാശത്തിനിടയാക്കിയിട്ടുണ്ട്. കൃഷിഭൂമികൾ പലതും കുത്തിയൊലിച്ചു പോയിരിക്കുകയാണ്. അവശേഷിക്കുന്നവ കൃഷിയോഗ്യമല്ലാത്ത വിധം പാറയും മണ്ണും മൂടിക്കിടക്കുന്നു.

ഇരുപത്തഞ്ച് കോടിയിലധികം രൂപയുടെ നഷ്ടമാണ് കൃഷിമേഖലയിൽ മാത്രം കണക്കാക്കുന്നത്. വീടുകൾ നഷ്ടപ്പെട്ടതിന്റെ കണക്കുകൾ ഇതിന് പുറമെയുണ്ട്. പതിനേഴ് വീടുകൾ പൂർണമായും പതിനഞ്ചോളം വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്.

മറ്റു കെട്ടിടങ്ങളും വ്യാപാരികൾക്കുണ്ടായ നഷ്ടങ്ങളും വേറെയും. ദുരന്തം നടന്നു ഇത്ര ദിവസമായിട്ടും പ്രാഥമിക സാമ്പത്തിക സഹായം പോലും ആർക്കും നൽകിയിട്ടില്ല. അത്യാവശ്യങ്ങൾക്ക് കയ്യിൽ കാശില്ലെന്ന സ്ഥിതി പലരെയും പ്രയാസപ്പെടുത്തുന്നു.

സർക്കാറിന്റെ അടിയന്തര സാമ്പത്തിക സഹായ ഇക്കാര്യത്തിൽ ആവശ്യമാണെന്ന് യോഗം അഭ്യർഥിച്ചു. എസ്കെഎസ് ജില്ലാ പസിഡന്റ് ഒ.പി. മൊയ്തു അധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എൻ.കെ.മൂസ, വാണമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ, പി.ബീരാൻകുട്ടി, കെ.കെ.അന്തു, സി.വി.മൊയ്തീൻ, മാമുക്കുട്ടി മായനാട്, അബ്ദുല്ല വല്ലൻകണ്ടത്തിൽ, എ.കെ.റഷീദ്, എം.കെ. മജീദ് എന്നിവർ പ്രസംഗിച്ചു.

സ്വതന്ത്ര കർഷക സംഘം നേതാക്കളുടെ വലിയൊരു സംഘം പാനോം, അടിച്ചിപ്പാറയടക്കമുള്ള ദുരന്ത സ്ഥലങ്ങൾ സന്ദർശിച്ചു.

ഉരുൾ പൊട്ടലിൽ മരണപ്പെട്ട മാത്യുവിന്റെ വീട്ടിൽ നേതാക്കളെത്തി ആശ്വാസം പകർന്നു.

#Vilangad #Landslide #Disaster #Victims #Want #Special #Package #Independent #Farmers #Group

Next TV

Related Stories
#Sayyidthwahathangal | മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയത്തിന് ശക്തി പകരുക -സയ്യിദ് ത്വാഹ തങ്ങൾ

Nov 9, 2024 10:07 PM

#Sayyidthwahathangal | മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയത്തിന് ശക്തി പകരുക -സയ്യിദ് ത്വാഹ തങ്ങൾ

പാറക്കടവിൽ എസ് വൈ എസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്ലാറ്റിനം സഫർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു...

Read More >>
#Nss | ചായപ്പീട്യ; ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കലോത്സവ നഗരിയിൽ എൻ.എസ്.എസ് ചായക്കട

Nov 9, 2024 09:06 PM

#Nss | ചായപ്പീട്യ; ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കലോത്സവ നഗരിയിൽ എൻ.എസ്.എസ് ചായക്കട

പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് "ചായപ്പീട്യ" എന്ന പേരിൽ ഒരുക്കിയ ചായക്കട...

Read More >>
#EKVijayan | കല്ലാച്ചി ടൗൺ നവീകരണം; പ്രവൃത്തിയുടെ ടെൻ്റർ നടപടി പൂർത്തീകരിച്ചതായി ഇ.കെ.വിജയൻ എം.എൽ.എ

Nov 9, 2024 08:41 PM

#EKVijayan | കല്ലാച്ചി ടൗൺ നവീകരണം; പ്രവൃത്തിയുടെ ടെൻ്റർ നടപടി പൂർത്തീകരിച്ചതായി ഇ.കെ.വിജയൻ എം.എൽ.എ

വീതി കൂട്ടുന്നതിനുള്ള സമ്മത പത്രം ലഭിക്കുന്നതിന് സർവ്വകക്ഷി യോഗം തീരുമാനം എടുത്ത് പ്രവർത്തനം...

Read More >>
#CPIM | ചെങ്കൊടി വാനിലുയർന്നു; സിപിഐഎം നാദാപുരം ഏരിയ സമ്മേളനത്തിന്  ഒരുങ്ങി ഇരിങ്ങണ്ണൂർ

Nov 9, 2024 08:31 PM

#CPIM | ചെങ്കൊടി വാനിലുയർന്നു; സിപിഐഎം നാദാപുരം ഏരിയ സമ്മേളനത്തിന് ഒരുങ്ങി ഇരിങ്ങണ്ണൂർ

സിപിഐ എമ്മിൻ്റെ അമരക്കാനായിരുന്ന സീതാറാം യെച്ചൂരിയുടെ ജ്വലിക്കുന്ന സ്മരണകളെ സാക്ഷിയാക്കി സിപിഐ എം നാദാപുരം ഏരിയ സമ്മേളനത്തിന് പതാക...

Read More >>
#Congress | വളയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ദുരവസ്ഥ; കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി

Nov 9, 2024 06:59 PM

#Congress | വളയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ദുരവസ്ഥ; കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി

നിലവിൽ ഇസിജി സംവിധാനം പോലും ഇല്ലാത്ത അവസ്ഥയിൽ ആണ്...

Read More >>
Top Stories