#VilangadLandslide | വിലങ്ങാട് ഉരുൾപൊട്ടൽ; ദുരിതബാധിതരുടെ ലോണുകൾക്ക് മൊറട്ടോറിയം അനുവദിക്കാൻ തീരുമാനം

#VilangadLandslide | വിലങ്ങാട് ഉരുൾപൊട്ടൽ; ദുരിതബാധിതരുടെ ലോണുകൾക്ക് മൊറട്ടോറിയം അനുവദിക്കാൻ തീരുമാനം
Sep 3, 2024 10:33 AM | By ADITHYA. NP

വിലങ്ങാട്: (nadapuram.truevisionnews.com)ഉരുൾപൊട്ടൽ ദുരിതബാധിതരുടെ ബാങ്ക് ലോണുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ കലക്‌ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ വിവിധ ബാങ്ക് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.

ദുരിതബാധിതർ വിവിധ ബാങ്കുകളിൽ നിന്ന് എടുത്ത ലോണുകൾ തിരിച്ചടക്കുന്നതിന് നിശ്ചിത കാലത്തേക്ക് സാവകാശം അനുവദിക്കുന്നതിന് യോഗത്തിൽ തീരുമാനമായി.

കൃഷി പൂർണമായും നശിച്ച കേസുകളിൽ കാർഷിക ലോണുകൾക്ക് അഞ്ച് വർഷത്തേക്കും അല്ലാത്ത ലോണുകൾക്ക് ഒരു വർഷത്തേക്കും മൊറട്ടോറിയം നൽകാനാണ് തീരുമാനം.

ഇതിന്റെ ഭാഗമായി ദുരിതബാധിതർ ഏതൊക്കെ ബാങ്കുകളിൽ നിന്ന് എത്ര രൂപ വായ്പ‌യെടുത്തു തുടങ്ങി കൃത്യമായ വിവരങ്ങൾ ശേഖരിക്കണമെന്ന് ജില്ലാ കലക്ടർ നിർദ്ദേശം നൽകി.

വിവര ശേഖരണത്തിനായി ഒരു നിശ്ചിത പ്രൊഫോർമയിലുള്ള അപേക്ഷാ ഫോറം തയ്യാറാക്കി ദുരിതബാധിതർക്ക് നൽകും. ഇവ പൂരിപ്പിച്ച് ബന്ധപ്പെട്ട വില്ലേജ് ഓഫീസർക്ക് തിരിച്ചു നൽകണം.

വില്ലേജ് ഓഫീസർ വിവരങ്ങൾ പരിശോധിച്ച് അപേക്ഷ സാക്ഷ്യപ്പെടുത്തിയ ശേഷം ബന്ധപ്പെട്ട ബാങ്കുകൾക്ക് കൈമാറാനും ജില്ലാ കലക്ടർ നിർദ്ദേശം നൽകി.

വായ്‌പകൾ എഴുതിത്തള്ളേണ്ട കേസുകൾ പ്രത്യേകമായി പരിഗണിച്ച് സർക്കാരിലേക്ക് ശുപാർശ ചെയ്യാനും യോഗത്തിൽ തീരുമാനമായി.

കലക്ട‌റുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഇ അനിത കുമാരി, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയരക്‌ടർ അജയ് അലക്സ്, ജോയിന്റ് രജിസ്ട്രാർ ജനറൽ എൻ എം ഷീജ, ലീഡ് ബാങ്ക് മാനേജർ എസ് ജ്യോതിസ്, ലീഡ് ബാങ്ക് ഓഫീസർ പ്രേംലാൽ കേശവൻ,

ഫെഡറൽ ബാങ്ക് നാദാപുരം ബ്രാഞ്ച് സീനിയർ മാനേജർ യദുകൃഷ്‌ണ ദിനേശ്, ഫെഡറൽ ബാങ്ക് മാവൂർ റോഡ് ബ്രാഞ്ച് അസോസിയറ്റ് വൈസ് പ്രസിഡന്റ് അരുൺ സി ആർ, കേരള ഗ്രാമീൺ ബാങ്ക് വാണിമേൽ ബ്രാഞ്ച് പ്രതിനിധി ടി വി ബിപിൻ,

കേരള ഗ്രാമീൺ ബാങ്ക് വിലങ്ങാട് ശാഖ പ്രതിനിധി എം പി രൂപേഷ്, എച്ച്ഡിഎഫ്സി ബാങ്ക് നാദാപുരം ബ്രാഞ്ച് പ്രതിനിധി അലി നൗഷാദ്, ഐഡിബിഐ ബാങ്ക് നാദാപുരം ബ്രാഞ്ച് പ്രതിനിധി വി മനു മോഹൻ, കേരള ബാങ്ക് വാണിമേൽ ബാങ്ക് പ്രതിനിധി ബാലമുരളീധരൻ,

സിഎആർഡി ബാങ്ക് വടകര ബ്രാഞ്ച് സെക്രട്ടറി പി പ്രമീള, അസിസ്റ്റന്റ് സെക്രട്ടറി എ കെ നൗഷാദ്, വിലങ്ങാട് എസ് സിബി സെക്രട്ടറി എൻ കെ സ്വർണ തുടങ്ങിയവർ പങ്കെടുത്തു.

#Vilangad #Landslide #Decision #allow #moratorium #loans #affected #people

Next TV

Related Stories
#Chompalakalolsavam | നാളെ അരങ്ങുണരും; പുറമേരിയിൽ ചോമ്പാല ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ സ്റ്റേജ് തല മത്സരങ്ങൾ

Nov 10, 2024 11:14 PM

#Chompalakalolsavam | നാളെ അരങ്ങുണരും; പുറമേരിയിൽ ചോമ്പാല ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ സ്റ്റേജ് തല മത്സരങ്ങൾ

അറുനുറോളം വിദ്യാർത്ഥികൾ പങ്കെടുത്ത രചനാ മത്സരങ്ങളാണ് ഇന്നലെ...

Read More >>
#accident | അപകടം ആവർത്തിക്കുന്നു; കല്ലാച്ചി മിനി ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ചു

Nov 10, 2024 10:49 PM

#accident | അപകടം ആവർത്തിക്കുന്നു; കല്ലാച്ചി മിനി ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ചു

കുറ്റ്യാടി -വടകര സംസ്ഥാന പാതയേയും വാണിമേൽ റോഡിനെയും ബന്ധിപ്പിക്കുന്ന പുതുതായി നവീകരിച്ച കല്ലാച്ചി മിനി ബൈപ്പാസിലാണ് ഇന്ന് രാത്രി അപകടം...

Read More >>
 #Moiduhaji | മൊയ്തു ഹാജി അനുസ്മരണവും മുസ്ലിം ലീഗ് സംഗമവും സംഘടിപ്പിച്ചു

Nov 10, 2024 08:58 PM

#Moiduhaji | മൊയ്തു ഹാജി അനുസ്മരണവും മുസ്ലിം ലീഗ് സംഗമവും സംഘടിപ്പിച്ചു

തൂണേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി കെ എം സമീർ പരിപാടി ഉൽഘാടനം...

Read More >>
#medicalcamp | സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Nov 10, 2024 07:54 PM

#medicalcamp | സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

തൂണേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജില കിഴക്കും കരമ്മൽ ക്യാമ്പ് ഉദ്ഘാടനം...

Read More >>
#Tripthi | തന്നാലായത്; കാരുണ്യത്തിൻ്റെ പുതുവഴിയായി തൃപ്തിയുടെ പെൺപട

Nov 10, 2024 07:45 PM

#Tripthi | തന്നാലായത്; കാരുണ്യത്തിൻ്റെ പുതുവഴിയായി തൃപ്തിയുടെ പെൺപട

കല്യാണ വീടുകളിൽ ഭക്ഷണത്തിനൊപ്പം സ്നേഹം വിളമ്പി നാടിൻ്റെ പ്രിയങ്കരായ താനക്കോട്ടൂർ തൃപ്തി കാറ്ററിങ്ങ് യൂണിറ്റ് ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ...

Read More >>
 #KSKTU | സംരക്ഷണ വലയം; തണ്ണീർ തടങ്ങളും നെൽവയലുകളും സംരക്ഷിക്കണം -കെഎസ്കെടിയു

Nov 10, 2024 07:29 PM

#KSKTU | സംരക്ഷണ വലയം; തണ്ണീർ തടങ്ങളും നെൽവയലുകളും സംരക്ഷിക്കണം -കെഎസ്കെടിയു

സ്വകാര്യ വ്യക്തികളും തണ്ണീർ തടങ്ങളും നെൽ വയലുകളും വാങ്ങി കൂട്ടി തണ്ണീർത്തടം മണ്ണിട്ടുനികത്താനുള്ള നീക്കം നടക്കുകയാണ്...

Read More >>
Top Stories