---
title: "#oldageday | കാലം സാക്ഷി; വയോജകരുടെ അനുഗ്രഹം തേടി കുരുന്നുകൾ"
english_title: "#Time #witness #Children #seek #blessings #elders"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/239403/time-witness-children-seek-blessings-elders"
published_at: "2024-10-01T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fbef044ac45_old_age_day.jpg"
keywords: []
---

# #oldageday | കാലം സാക്ഷി; വയോജകരുടെ അനുഗ്രഹം തേടി കുരുന്നുകൾ

> **Lead Summary:** **നാദാപുരം: **വയോജന ദിനത്തിൽ നൂറ് തികഞ്ഞവരെ വീട്ടിലെത്തി ആദരിക്കാൻ കുരുന്നുകളും.

## Article Content

**നാദാപുരം: **വയോജന ദിനത്തിൽ നൂറ് തികഞ്ഞവരെ വീട്ടിലെത്തി ആദരിക്കാൻ കുരുന്നുകളും.

ജാതിയേരി എം എൽ പി സ്കൂളിലെ വിദ്യാർത്ഥികളാണ് പി.ടി.എ, എം പി.ടി എ അധ്യാപകർ എന്നിവരോടൊപ്പം വിവിധ വിടുകൾ സന്ദർശിച്ച് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.

കരിയാടൻ കണ്ടിപൊക്ക്ണൻ, മുഞ്ഞോട്ടുതറമ്മൽ അയിശു ഹജജുമ്മ ,പൊയിൽ മൊയ്തു ഹാജി എന്നിവരെയാണ് ആദരിച്ചത്.

സ്കൂൾ ലീഡർ പാടാച്ചേരി ഷാസിൻ മിർസാൻ, അസി: ലീഡർ വടക്കേ പെരുവാൻ കണ്ടി ഷൈഖ ഫാത്തിമ എന്നിവരുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥി കൂട്ടായ്മയും, പി.ടി എ പ്രസിഡണ്ട് അഹമ്മദ് കുറുവയിൽ ,എം.പി.ടി.എ പ്രസിഡണ്ട് ഹസീന റഷീദ് എരഞ്ഞോളി ,ഹെഡ്മാസ്റ്റർ എ.റഹിം, അധ്യാപകരായ സി.വി താഹിറ, സി.എം സഫീന, പി.അമിത് ,എം.പി സുനിത, മുഹമ്മദ് മുഹ്താർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/239403/time-witness-children-seek-blessings-elders)