---
title: "#MahilaCongress | വില്ലേജ് ഓഫീസ് ഉപരോധിച്ചു; വിലങ്ങാടിനോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക - മഹിളാ കോൺഗ്രസ്‌ "
english_title: "#village #office #besieged #government #neglect #Vilangadi #MahilaCongress"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/242491/village-office-besieged-government-neglect-vilangadi-mahilacongress"
published_at: "2024-10-14T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670cd446d42e2_mahila.jpg"
keywords: []
---

# #MahilaCongress | വില്ലേജ് ഓഫീസ് ഉപരോധിച്ചു; വിലങ്ങാടിനോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക - മഹിളാ കോൺഗ്രസ്‌ 

> **Lead Summary:** **വിലങ്ങാട് : [**വിലങ്ങാട് ദുരന്ത ബാധിതരോടുള്ള സർക്കാർ അവഗണനക്കെതിരെ മഹിളാ കോൺഗ്രസ്‌ വാണിമേൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിലങ്ങാട് ടൗണിൽ നിന്ന് പ്രകടനമായി വന്ന് വില്ലേജ് ഓഫീസ് ഉപരോധിച്ചു.

## Article Content

**വിലങ്ങാട് : [**വിലങ്ങാട് ദുരന്ത ബാധിതരോടുള്ള സർക്കാർ അവഗണനക്കെതിരെ മഹിളാ കോൺഗ്രസ്‌ വാണിമേൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിലങ്ങാട് ടൗണിൽ നിന്ന് പ്രകടനമായി വന്ന് വില്ലേജ് ഓഫീസ് ഉപരോധിച്ചു.

വിലങ്ങാടിന് പ്രത്യേക പാക്കേജ് അനുവദിക്കുക, ദുരിത ബാധിതരുടെ പുനരധിവാസം വേഗത്തിൽ ആക്കുക,സർക്കാർ പ്രഖ്യാപിച്ച ധന സഹായ വിതരണം ഉടനെ പൂർത്തിയാക്കുക ഈ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് മഹിളാ കോൺഗ്രസ്‌ വിലങ്ങാട് വില്ലേജ് ഓഫീസിലേക്ക് മാർച്ച്‌ നടത്തിയത്.

മഹിളാ കോൺഗ്രസ്‌ വാണിമേൽ മണ്ഡലം പ്രസിഡന്റ്‌ മോളി ജോണി യുടെ അധ്യക്ഷതയിൽ മഹിളാ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി സന്ധ്യ കരണ്ടോട് മാർച്ച്‌ ഉദ്ഘാടനം ചെയ്തു.

എൻ കെ മുത്തലീബ്, ജോസ് ഇരുപ്പക്കാട്ട്, ഷെബി സെബാസ്റ്റ്യൻ, തോമസ് മാത്യു,സീനിയ ജിജി,

സോണിയ ബിനോയ്‌,ബീന കടവൂർ ലിനിഷ, ഷൈമ,ജിൻസി കൂലിപ്പറമ്പിൽ,ബോബി തോക്കനാട്ട് ,ഔസെപ്പച്ചൻ മണിമല തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/242491/village-office-besieged-government-neglect-vilangadi-mahilacongress)