വിലങ്ങാട്: (nadapuram.truevisionnews.com)പുനരധിവാസത്തിൻ്റെ മുന്നോടിയായി ദുരിതബാധിതരുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍.

ഇക്കാര്യത്തില്‍ പ്രദേശവാസികളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.
വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവര്‍ക്കായി നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ പുരോഗതി ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗുമായി കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ വച്ച് അവലോകനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു.
#Vilangad #Rehabilitation #List #affected #soon #Minister #KRajan