നാദാപുരം : (nadapuram.truevisionnews.com) നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നാലായിരത്തോളം കുരുന്ന് പ്രതിഭകൾ കല കലോത്സവം തുടങ്ങി.
താളവും മേളവും ആഘോഷത്തിൽ ലയിച്ച് കല്ലാച്ചി പയന്തോങ്ങ് ഗ്രാമം.
കല്ലാച്ചി ഗവ ഹയർ സെക്കന്ററി സ്കൂൾ ആതിഥ്യമരുളുന്ന നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ രണ്ടാം ദിനത്തിൽ ആസ്വാദകരായും നാട് ഒഴുകിയെത്തി. എട്ട് വേദികളും സജീവമായി.
നവംബർ 12 മുതൽ 15 വരെ നാല് ദിവസമായാണ് കല്ലാച്ചി ഗവ ഹയർ സെക്കണ്ടറിയിൽ നാദാപുരം ഉപജില്ല കലോത്സവം നടക്കുന്നത്.
കലോത്സവത്തിൻ്റെ ഊട്ടുപുര കഴിഞ്ഞ ദിവസം മുതൽ സജീവമായി.
ഇത്തവണ കലോത്സവത്തിൻ്റെ ഭക്ഷണ കമ്മിറ്റി കെ പി എസ് ടി എ യാണ് ചുമതലയേറ്റത്. വിഭവ സമൃദ്ധമായ ഭക്ഷണമാണ് കമ്മിറ്റി ഒരുക്കുന്നത്.
ആദ്യ ദിനം മൂവായിരം പേർക്ക് ഭക്ഷണം ഒരുക്കി. മറ്റുള്ള ദിവസങ്ങളിൽ നാലായിരം പേർക്കുമാണ് ഭക്ഷണം ഒരുക്കുന്നത്.
പാല് കാച്ചൽ ചടങ്ങ് നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തിരുന്നു.
ജില്ല, ഉപജില്ല കലാമേളകളിൽ ഭക്ഷണം പാചകം ചെയ്ത നാണു പറയഞ്ചേരിയാണ് നാദാപുരം ഉപജില്ല കലോത്സവത്തിന് കലാപ്രതിഭകൾക്ക് ഭക്ഷണം ഒരുക്കുന്നത്.
#ArtsFestival #Rhythm #Melam #join #celebration #Kallachi