എടച്ചേരി: (nadapuramnews.com) രേഖകളില്ലാതെ ബൈക്കിൽ കൊണ്ട് പോകുകയായിരുന്ന പതിനൊന്നര ലക്ഷം രൂപയുമായി ബൈക്ക് യാത്രികൻ പിടിയിൽ.

കല്ലാച്ചി വരിക്കോളി സ്വദേശി തൈയ്യുള്ളതിൽ വീട്ടിൽ അബ്‌ദുൾ അസീസ് (36) ആണ് പിടിയിലായത്. അസീസ് സഞ്ചരിച്ച ബൈക്കിൽ നിന്ന് 11,54,200 രൂപ പോലീസ് കണ്ടെത്തി.
ശനിയാഴ്ച ഉച്ചയ്ക്ക് തലായി - മുതുവടത്തൂർ റോഡിൽ മയക്ക് മരുന്ന് പരിശോധനയുടെ ഭാഗമായി എടച്ചേരി ഇൻസ്പെക്‌ടർ ടി.കെ. ഷിജുവിൻ്റെ നേതൃത്വത്തിൽ വാഹന പരിശോധനക്കിടെയാണ് ബൈക്കിന്റെ സീറ്റിനടിയിൽ 500 രൂപയുടെ വിവിധ കെട്ടുകളാക്കി സൂക്ഷിച്ചുവച്ച നിലയിൽ പണം കണ്ടെത്തിയത് .
നാദാപുരം, പുറമേരി, തലായി, മുതുവടത്തൂർ മേഖലകളിൽ വിതരണം ചെയ്യാനായി വടകര കോട്ടപ്പള്ളി സ്വദേശിയാണ് പണം ഏൽപ്പിച്ചതെന്ന് ഇയാൾ പോലീസിൽ മൊഴി നൽകി.
#Youth #arrested #11.5 akh #smuggled #Edacherry #without #documents