നാദാപുരം : (nadapuram.truevisionnews.com) മയ്യഴി പുഴ കയ്യേറ്റം സംബന്ധിച്ച് വാർത്ത നൽകിയതിനെതിരെ വാട്സപ്പിൽ ഭീഷണി മുഴക്കിയ സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്തു. മയ്യഴി പുഴ സംരക്ഷണ സമിതി എന്ന വാട്സപ് ഗ്രൂപ്പിൽ ഗ്രൂപ്പ് അഡ്മിനും യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറിയുമായ ഈന്തുള്ളതിൽ ഹാരിസിനെതിരെയാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

നാദാപുരം കേരളകൗമുദി റിപ്പോർട്ടർ വി പി രാധാകൃഷ്ണൻ, ജന്മഭൂമി റിപ്പോർട്ടർ സജീവൻ വളയം എന്നിവരുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. വാർത്ത റിപ്പോർട്ട് ചെയ്തതിൻ്റെ പേരിൽ മയ്യഴി പുഴ സംരക്ഷണ സമിതിയെന്ന ഗ്രൂപ്പിലാണ് ഹാരിസ് അധികകാലം വാഴില്ല എന്ന ഭീഷണി മുഴക്കിയത്.
ഇതു സംബന്ധിച്ച് നാദാപുരം ഡിവൈഎസ്പിക്ക് ഇരുവരും പരാതി നൽകുകയായിരുന്നു
#Harris #accused #Police #register #case #death #threats #against #journalists