നാദാപുരം: (nadapuram.truevisionnews.com) തണൽ ഡയാലിസിസ് സെന്ററിനായ് നാഷണൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പുളിയാവ് എൻ.എസ്.എസ് യൂണിറ്റ് സമാഹരിച്ച ഒന്നര ലക്ഷം രൂപ വടകര തണൽ ഡയാലിസിസ് സെന്ററിന് കൈമാറി.

നിരാലംബരായ വൃക്ക രോഗികൾക്കായ് പ്രവൃത്തിക്കുന്ന തണൽ ഡയാലിസിസ് സെന്റർ ഫണ്ട് സമാഹാരണാർത്ഥം നടത്തുന്ന മധുര മിഠായി ചാലഞ്ച് ഏറ്റെടുത്ത് കൊണ്ടാണ് വളന്റിയേഴ്‌സ് മുഖേനെ 150 ഡയാലിസിസിനുള്ള തുകയായ ഒന്നര ലക്ഷം രൂപ ശേഖരിച്ചത്.
കോഴിക്കോട് ജില്ലാ എൻ.എസ്.എസ് കോർഡിനേറ്റർ ഫസീൽ അഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് കൊണ്ട് ഫണ്ട് തണൽ കോർഡിനേറ്റഴ്സിന് കൈമാറി. വരും നാളിൽ വളന്റിയേഴ്‌സിന്റെ ജന്മദിനത്തിൽ ചുരുങ്ങിയത് ഒരു ഡയാലിസിസിനുള്ള പൈസ ഡയാലിസിസ് സെന്ററിനായ് സംഭാവന ചെയ്യാൻ യൂണിറ്റിലെ മുഴുവൻ വളന്റിയേഴ്‌സും തീരുമാനിച്ചു.
പദ്ധതി വളന്റിയർ വിസ്മയ പ്രഖ്യാപിച്ചു. കോളേജ് പ്രിൻസിപ്പാൾ എം.പി.യൂസുഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ അബ്ദുല്ല വയലോളി,സെക്രട്ടറി മരുന്നോളി കുഞ്ഞബ്ദുല്ല,വൈസ് പ്രിൻസിപ്പാൾ ഷിംജിത്ത് മൂലയിൽ,ഡോ.മധുസൂധനൻ,കോളേജ് യൂണിയൻ ചെയർമാൻ മിദ്‌ലാജ്,യു.യു.സി അൻഷിൽ,വടകര തണൽ മാനേജർ നൗഫൽ.പി.പി,കോർഡിനേറ്റർസായിട്ടുള്ള ഇല്ല്യാസ്,ഇസ്മായിൽ മൂസ്സ,ആയിഷ തുടങ്ങിയവർ സംബന്ധിച്ചു സംസാരിച്ചു. പ്രോഗ്രാം ഓഫീസർ റംഷിദ്.പി.പി സ്വാഗതവും വളന്റിയർ ഷംനാദ് നന്ദിയും പറഞ്ഞു .
#National #College #Model #NSS #volunteers #handed #over #dialysis #fees #Thanal