നാദാപുരം: (nadapuram.truevisionnews.com) കുമ്മംകോട് അഹമ്മദ് മുക്ക് ലീഗ് ഹൗസ് ഉദ്ഘാടനവും പൊതുസമ്മേളനവും 26, 27 , 28 തീയതികൾ നടക്കും. സമ്മേളനത്തിന്റെ മുന്നോടിയായി സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നാളെ വൈകുന്നേരം 4 മണിക്ക് നാദാപുരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ബംഗ്ലത്ത് മുഹമ്മദ് സാഹിബ് നിര്‍വഹിക്കും. സ്വാഗതസംഘം ചെയർമാൻ ഏരത്ത് അബൂബക്കർ ഹാജിയുടെ അധ്യക്ഷനാകും.

ശാഖാ ലീഗ് കമ്മിറ്റി നിർമിച്ച ശിഹാബ് തങ്ങൾ സ്‌മാരക സൗധത്തിന്റെ ഉദ്ഘാടനവും ത്രിദിന സമ്മേളനവും മെയ് 26, 27, 28 തീയതികളിൽ നടക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ കുടുംബ സംഗമം, വിദ്യാർത്ഥി യുവജന സംഗമം, സ്മൃതി പഥം, സൂഫി മ്യൂസിക് നൈറ്റ് തുടങ്ങിയവയുണ്ടാകും.
Kummamkode Shihab Thangal Memorial Hall inauguration Welcome team office open tomorrow