ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) തുണേരി ബ്ലോക്ക് പഞ്ചായത്ത് 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച കുറ്റിവയൽ തോട് സംരക്ഷണവും നടപ്പാലവും ഉദ്ഘാടനം ചെയ്തു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ ഉദ്ഘാടനം നിർവഹിച്ചു.

എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ പദ്‌മിനി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ. ഡാനിയ,എടച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാജൻ, സി പി രാജൻ, എ.ആർ അജിത്‌കുമാർ, കെ വി സജിത്ത്, പികെ കുഞ്ഞിരാമൻ തുടങ്ങിയവർ സംസാരിച്ചു
Kutti Vayal stream protection footbridge inaugurated