നാദാപുരം : യൂത്ത് ലീഗ് നേതാവിനെതിരെ യൂത്ത് കോൺഗ്രസ്. ആ കളി വേണ്ടയെന്ന് മുന്നറിയിപ്പ്. നാദാപുരത്തെ കോൺഗ്രസ് പ്രവർത്തകരെ ആർഎസ്സ്എസ്സി നോട് ചേർത്ത് നിർത്തുവാൻ ശ്രമിക്കുന്നവരുടെ ലക്ഷ്യം സംശയാസ്പദമാണെന്ന് യൂത്ത് കോൺഗ്രസ് നാദാപുരം നിയോജകമണ്ഡലം പ്രസിഡൻ്റ് പ്രിൻസ് ആന്റെണി വാർത്താകുറിപ്പിൽ പറഞ്ഞു.

അർബ്ബൻ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തപ്പെട്ട ഇടങ്ങളിൽ കോൺഗ്രസ്സ് ഉയർത്തിയ ആക്ഷേപങ്ങളും സംശയങ്ങളും അതേപടി നിലനിൽക്കുകയാണ്. നേതൃത്വം ഈ വിഷയങ്ങളിൽ ഇടപെടുകയും ചെയ്തു കൊണ്ടിരിക്കുകയാണ്.
ഈ അവസരത്തിൽ അടിസ്ഥാനരഹിതവും, വസ്തുതാവിരുദ്ധവുമായ ആക്ഷേപങ്ങൾ ഉന്നയിച്ച് കൊണ്ടുള്ള യൂത്ത് ലീഗ് നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് സ്വയം പബ്ലിസിറ്റിക്ക് വേണ്ടിയുള്ളതാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.
കോൺഗ്രസ്സുമായി നല്ല ബന്ധം പുലർത്തുന്ന മുസ്ലീം ലീഗുമായി എവിടെയെങ്കിലും അഭിപ്രായ ഭിന്നതയുണ്ടെങ്കിൽ അത് പരിഹരിക്കാൻ പറ്റുന്ന യു ഡി എഫ് സംവിധാനം നാദാപുരത്തുള്ളപ്പോൾ , മതേതര പ്രസ്താനമായ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിനെ നാദാപുരത്ത് ആർ എസ്സ് എസ്സി നോട് ചേർത്ത് നിർത്തുവാൻ ശ്രമിക്കുന്നവരുടെ ലക്ഷ്യം സംശയാസ്പദമാണ്.
അർബ്ബൻ ബാങ്കിലെ നിയമനമോ യു ഡി എഫ് കെട്ടുറപ്പോ അല്ല ഇത്തരക്കാർ ഉദ്ദേശിക്കുന്നത്. ഒന്ന് തിരിഞ്ഞ് നോക്കിയാൽ ഈ നേതാവിന് കാര്യങ്ങൾ മനസ്സിലാകും.
അർഹിക്കുന്ന അവഞ്ജയോടെ ഇത്തരം പ്രസ്താവനകൾ തള്ളിക്കളയുന്നതോടൊപ്പം യു ഡി എഫിന്റെ കെട്ടുറപ്പിനു വേണ്ടി ഇത്തരം പ്രസ്താവനകൾ നടത്തുന്നവർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുവാൻ മുസ്ലീം ലീഗ് നേതൃത്വം തയ്യാറാവണമെന്നും യൂത്ത് കോൺഗ്രസ്സ് ആവിശ്യപ്പെട്ടു.
No play; The motive of those who try to associate with RSSSC is questionable - Youth Congress