നാദാപുരം : നഷ്ട കണക്കുകൾ നിരത്തി നിങ്ങളുടെ പോക്കറ്റ് കാലിയാക്കുമ്പോൾ ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥർ മറന്നു, ഞങ്ങൾ ഇവിടെ വിശ്രമിക്കുകയാണ് 22 വർഷമായി !! തലമണ്ണിലമർത്തി പരിഭവം പറയുകയാണ് ഇലക്ട്രിക്ക് പോസ്റ്റുകൾ.

നാദാപുരം - തലശ്ശേരി സംസ്ഥാ പാതയ്രികിൽ പേരോട് കുറേ ഇലക്ട്രിക്ക് പോസ്റ്റുകൾ മണ്ണിൽ കിടന്ന് വിശ്രമിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ 22 വർഷം പൂർത്തിയായി. കെഎസ്ഇബി അധികൃതരാണ് തങ്ങളെ ഇവിടെ കുഴിച്ചിട്ടത്, ഇത്രയും കാലമായി തങ്ങളെ അവർ തിരിഞ്ഞു നോക്കിയിട്ടില്ല. സമയാസമയത്ത് ഞങ്ങൾക്ക് ഇവിടെ വെള്ളവും മണ്ണും ലഭിക്കുന്നതിനാൽ ഞങ്ങളിപ്പോൾ മണ്ണിൽ അലിഞ്ഞിരിക്കുകയാണ്.
ഞാൻ ഒരാൾ മാത്രമല്ല എന്നെപ്പോലെ 25 ഓളം പോസ്റ്റ് സഹോദരന്മാരാണ് ഇവിടെ ഉള്ളത്. എന്നെയും രണ്ടു മൂന്നു പേരെ മാത്രമേ നിങ്ങൾ മുൻഭാഗത്ത് കാണൂ ബാക്കിയെല്ലാവരും ഭൂമിക്കടിയിലാണ് വിശ്രമിക്കുന്നത്. ഇനി നിങ്ങൾക്ക് വൈദ്യുതി തരാൻ ഞങ്ങളെക്കൊണ്ട് പറ്റില്ല.
കാരണം എന്റെ ആരോഗ്യം ക്ഷയിച്ചു തുടങ്ങുന്നുണ്ട്. എന്റെ ശരീരത്തിലെ പ്രധാന അവയവങ്ങളായ കമ്പിയും കോൺക്രീറ്റും പുറത്തു ചാടിയിരിക്കുകയാണ്. വല്ലപ്പോഴും തൊട്ടടുത്ത വീട്ടിലെ ഉടമസ്ഥനായ ഹമീദ് വരുന്നതല്ലാതെ എൻ്റെ കാര്യം നോക്കാൻ ആരുമില്ല.
എന്റെ അവസ്ഥയെക്കാൾ മോശമാണ് ഇത് പോലെ തന്നെയാണ് സഹോദരനും കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുടെ കീഴിൽ പ്രവർത്തിച്ചു ദീർഘകാല പരിചയമുള്ള ബിഎസ്എൻഎൽ ടെലിഫോൺ പോസ്റ്റിന്റെ കാര്യം.
ഇന്ന് പലരും വോളിബോൾ പോസ്റ്റ് ആയിട്ടാണ് ഉപയോഗിക്കുന്നത്, ടെലിഫോൺ എക്സ്ചേഞ്ച്കാർ അവനെ തിരിഞ്ഞു നോക്കുന്നില്ല. പല വീട്ടുകാരും പല ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ചിലർ ആക്രി പെറുക്കാൻ വരുന്നവർക്ക് വിൽക്കുന്നു. ചിലർ കൃഷി ആവശ്യത്തിന് വേണ്ടിയും വള്ളിവളർത്താനും മറ്റും ഉപയോഗിക്കുന്നു.
മറ്റു ചിലർ എന്നെ ഇരിപ്പിടമായും ഉപയോഗിക്കുന്നു. പക്ഷേ ഞാൻ ഇതിനൊന്നും തൃപ്തനല്ല, ടെലിഫോൺ എക്സ്ചേഞ്ച്കാർക്ക് ഇക്കാലത്ത് പോസ്റ്റിനെ വേണ്ട എന്ന് എനിക്കറിയാം. അങ്ങനെയാണെങ്കിൽ അതാത് എക്സ്ചേഞ്ചിന്റെ കീഴിൽ എത്രയോളം പോസ്റ്റുകൾ ഉണ്ടോ അതിനെയൊക്കെ നിർമാർജനം ചെയ്യുവാനും പുനരധിവസിപ്പിക്കുവാനും വേണ്ട സ്ഥലത്ത് കൊണ്ടുപോകാനും അധികൃതർ തയ്യാറാക്കണം.
സ്കൂട്ടറിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ 15 വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ട മഞ്ഞാംപറത്ത് ലത്തീഫ് എന്ന 40 വയസ്സുകാരനെ ലോറി ഇടിച്ചിട്ട് സമീപത്തുള്ള വേഗത ബോർഡിലാണ് പിന്നെ നിന്നത്. 35 എന്ന വേഗത ബോർഡ് ഇന്നേക്ക് ഭൂമിയിൽ വീണിട്ട് 15 വർഷമായി.
ആരെങ്കിലും അദ്ദേഹത്തെ എഴുന്നേൽപ്പിക്കുവാനോ പിടിച്ചുയർത്തി പുനസ്ഥാപിക്കുവാനോ തയ്യാറായിട്ടില്ല. നാലുവരിപ്പാതയാകാൻ പോകുന്ന പേരോട് റോഡിന്റെ പാതയോരക്കാഴ്ചകൾ അധികൃതർ കണ്ണ് ചിമ്മാതെ നോക്കണമെന്ന അഭിപ്രായം സമീപത്തെ പ്രദേശവാസി ഹമീദ് പങ്കുവെച്ചു.
Electricity officials forgot; We have been resting here for 22 years!! Electric posts with jokes