കല്ലാച്ചി: ഓടയിലെ മാലിന്യം പൊതുജനങ്ങൾ ഉപയോഗിക്കുന്ന വഴിയിൽ തള്ളി. നാദാപുരം ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ കണ്ണൻ നായരുടെ വീടിന്റെ പിൻ വശത്തുള്ള നാട്ടുകാർ ഉപയോഗിക്കുന്ന വഴിയിലാണ് ഓട വൃത്തിയാക്കിയതിന് ശേഷമുള്ള, മാലിന്യങ്ങൾ തള്ളിയത്. ഇന്നലെ പുലർച്ചയോടെ നിക്ഷേപിച്ചു എന്നാണ് നാട്ടുകാരുടെ നിഗമനം.

അതിരാവിലെ ഈ വഴി പോകുന്ന നാട്ടുകാരാണ് ഇത് ആദ്യം കണ്ടത്. കല്ലാച്ചി റുബിയാൻ മാർക്കറ്റിന് സമീപമുള്ള പെട്രോൾ പമ്പിന്റെ മുൻ വശത്തെ ഓവുചാല്‍ വൃത്തിയാക്കിയ മാലിന്യങ്ങൾ ആണ് ഇവിടെ കൊണ്ടുവന്നിട്ടത്. മുഴുവനും ചളിയാണ് എന്നാണ് നാട്ടുകാർ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം. ആരാണ് ഇത്തരത്തിൽ കൊണ്ടിട്ടത് എന്ന് അറിയില്ല.
ദുർഗന്ധവും ചളിയും കാരണം ദുസ്സഹമാണ്. സംഭവം നടന്ന ഉടനെ പത്താം വാർഡ് മെമ്പർ നിശാ മനോജിനെ ബന്ധപ്പെട്ടു. ഓടയിലെ മാലിന്യവും ചളിയും ഉൾപ്പെടെയുള്ളവയുടെ മുകളിൽ മണ്ണിടാം എന്ന് ഉറപ്പു നൽകിയിട്ടുണ്ട്. പക്ഷേ എന്തിനാണ് പൊതുവഴിയിൽ തന്നെ മാലിന്യം നിക്ഷേപിച്ചത് എന്ന ചോദ്യമുന്നയിക്കുകയാണ് നാട്ടുകാർ. എത്രയും പെട്ടെന്ന് നാട്ടുകാർ കാലങ്ങളായി ഉപയോഗിക്കുന്ന പൊതുവഴി യഥാസ്ഥിതിയിലാകുമെന്ന പ്രതീക്ഷയിലാണ് കാൽനടയാത്രക്കാരും.
Garbage in the drain; Pushed in the way of the public