കല്ലാച്ചി: കഴിഞ്ഞദിവസം ഓടയിലെ മാലിന്യം പൊതുജനങ്ങൾ ഉപയോഗിക്കുന്ന വഴിയിൽ തള്ളിയത് ചർച്ചയായിരുന്നു. നാദാപുരം ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ കണ്ണൻ നായരുടെ വീടിന്റെ പിൻ വശത്തുള്ള നാട്ടുകാർ ഉപയോഗിക്കുന്ന വഴിയിലാണ് ഓട വൃത്തിയാക്കിയത് ശേഷമുള്ള, മാലിന്യങ്ങൾ തള്ളിയത്. ചൊവ്വാഴ്ച പുലർച്ചയോടെ നിക്ഷേപിച്ചു എന്നാണ് നാട്ടുകാരുടെ നിഗമനം.

അതിരാവിലെ ഈ വഴി പോകുന്ന നാട്ടുകാരാണ് ഇത് ആദ്യം കണ്ടത്. കല്ലാച്ചി റുബിയാൻ മാർക്കറ്റിന് സമീപമുള്ള പെട്രോൾ പമ്പിന്റെ മുൻ വശത്തെ ഓവുചാല്‍ വൃത്തിയാക്കിയ മാലിന്യങ്ങൾ ആണ് ഇവിടെ കൊണ്ടുവന്നിട്ടത്. മുഴുവനും ചളിയാണ് എന്നാണ് നാട്ടുകാർ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം. ആരാണ് ഇത്തരത്തിൽ കൊണ്ടിട്ടത് എന്ന് അറിയില്ല. ദുർഗന്ധവും ചളിയും കാരണം ദുസ്സഹമാണ്.
സംഭവം നാദാപുരം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പറുടെ ശ്രദ്ധയിൽപെടുകയുണ്ടായി. ഓവുചാൽ പണി ഏറ്റെടുത്ത കോൺട്രാക്ടറെയും ഓവർസിയരുടെയും മുമ്പാകെ പൊതുവഴിയിൽ മാലിന്യം നിക്ഷേപിച്ചത് ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അവർ വേണ്ട പരിഹാര നടപടികൾ ചെയ്യാമെന്ന് ഉറപ്പും നൽകിയിട്ടുണ്ട്. വാർഡ് മെമ്പറുടെ സംയോജിത ഇടപെടലുകളിൽ പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ
Garbage in drain; Ward member brought to the attention of the authorities