നാദാപുരം: നാദാപുരത്തുകാർക്ക് പുതിയ വിനോദ സഞ്ചാര കേന്ദ്രമായി കൊരണമലയും കൊരണപ്പാറയും. മലനിരകളും, ചെങ്കുത്തായ പാറക്കൂട്ടങ്ങളും, താഴ്‌വരകളും, വനങ്ങളും, വന്യജീവികളും അരുവികളും ചിത്രശലഭങ്ങളും എല്ലാം ഒരുക്കുന്ന അപൂർവ്വ വർണ്ണ വിസ്മയം.

സഞ്ചാരികളുടെ മനം മയക്കുന്നതാണ് ഈ കാനന കാഴ്ചകൾ. കാവിലുംപാറ, കായക്കൊടി പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ മലയോരം നാദാപുരത്തുകാരെ സംബന്ധിച്ചിടത്തോളം പുതിയ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്.
കാവിലുമ്പാറ പഞ്ചായത്തിന്റെ ആസ്ഥാനമായ തൊട്ടിൽപാലത്തു നിന്നും ഏതാണ്ട് ആറ് കിലോമീറ്റർ അകലെ കരിങ്ങാട്ട് നിന്ന് അര കിലോമീറ്റർ പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ കൊരണ മലയിലേക്കുള്ള ചെങ്കുത്തായ കയറ്റം തുടങ്ങുകയുണ്ടായി. കുറ്റ്യാടിയിൽ നിന്ന് കായക്കൊടി വഴി കിഴക്കോട്ട് സഞ്ചരിച്ചും കൊരണപ്പാറയിൽ എത്താം.
സമുദ്ര നിരപ്പിൽ നിന്ന് ഏതാണ്ട് രണ്ടായിരത്തി തൊള്ളായിരം അടി ഉയരത്തിലാണ് കൊരണപ്പാറ സ്ഥിതി ചെയ്യുന്നത്. കൊരണപ്പാറയിൽ നിന്ന് നോക്കിയാൽ പടിഞ്ഞാറ് അറബിക്കടലും വെള്ളിയാങ്കല്ലും കാണാം. നാദാപുരത്തുനിന്ന് 22 കിലോമീറ്റർ ദൂരം മാത്രമാണ് കൊരണപ്പാറയിലേക്കുള്ളത്. ഒരു മണിക്കൂർ മാത്രമാണ് കൊരണപാറയിലേക്ക് നാദാപുരത്തുനിന്നുള്ള യാത്ര സമയം
New Kodakkanal; Koranamala provides an amazing view