Feb 6, 2023 01:51 PM

വളയം: ഗുരു-ശിഷ്യബന്ധത്തിൻ്റെ നൈർമല്ല്യത്തിൽ ക്ലാസ് മുറിയിൽ ആനന്ദ കണ്ണീർ മഴ. വിരമിക്കും മുമ്പേ അധ്യാപകന് ക്ലാസ് മുറിയിൽ സ്നേഹ സംഗമത്തിൻ്റെ വിസ്മയം തീർത്ത് വിദ്യാർത്ഥികൾ. വളയം യു പി സ്കൂളിലാണ് വേറിട്ടൊരു യാത്രയയപ്പ് നടന്നത്.

32 വർഷത്തെ സേവനത്തിന് ശേഷം ഈ വരുന്ന മാർച്ച് മാസം സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രദീപൻ കല്ലാച്ചിക്കാണ് തൻ്റെ ക്ലാസിലെ കുട്ടികൾ ആകസ്മികമായ സ്നേഹവിരുന്ന് ഒരുക്കിയത്.

പതിവ് പോലെ ഇന്ന് രാവിലെ ക്ലാസ് ടീച്ചറായ പ്രദീപ് എത്തുമ്പോൾ ക്ലാസ് മുറി നിശബ്ദമായിരുന്നു. വാതിൽപടിയിൽ മറഞ്ഞിരുന്ന രണ്ട് മിടുക്കർ ഗിൽട്ട് പൊട്ടിച്ച് തീർത്ത വർണമഴയിൽ പിന്നെ മാഷ് കണ്ടത് , തോരണങ്ങളും ബലൂണുകളാലും അലങ്കരിച്ച ക്ലാസ് മുറിയും ഒരു ഭാഗത്ത് നിറയെ നിരത്തി വെച്ച മധുര പലഹാരങ്ങളും പുസ്തങ്ങളും ഉപഹാരങ്ങളുടെ കൂമ്പാരങ്ങളുമായിരുന്നു.

ആറാം ക്ലാസിലെ അൻപത്തിയൊന്ന് കുട്ടികളൊരുക്കിയ സ്നേഹവിരുന്ന്.അധ്യാപകന് സർപ്രൈസായി പിടിഎ അംഗങ്ങളും പ്രാധാന അധ്യാപികയും സഹ അധ്യാപകരും.

പരിപാടി പിടിഎ പ്രസിഡൻ്റ് വി.പി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക അനില പൊന്നാടയണിയിച്ചു. കെ.കെ ശ്രീജിത് അധ്യക്ഷനായി. സ്റ്റാഫ് സെക്രട്ടറി സജീവ് കുമാർ പ്രദീപൻ പള്ളിത്തറ,സജിത്ത്, രാജേഷ്, അക്ഷയ്, വിശ്വജിത്ത്, പ്രബിന എന്നിവർ ഉപഹാരം നൽകി.

കുട്ടികളും രക്ഷിതാക്കളും അധ്യാപകന് സ്നേഹ സമ്മാനം നൽകി. അൻവിയ യു.കെ സ്വാഗതവും അർഷിൻ നന്ദിയും പറഞ്ഞു. ഹൃദയങ്ങൾ ചേർന്ന മുഹൂർത്തത്തിൽ ആഹ്ലാദ കണ്ണീർ പൊഴിഞ്ഞപ്പോൾ അധ്യാപകൻ പ്രദീപിൻ്റെ മറുപടി പ്രസംഗത്തിൽ വാക്കുകൾ മുറിഞ്ഞു

Amazed students in the classroom before the teacher retires

Next TV

Top Stories