പുറമേരി: (nadapuramnews.in) കടത്തനാട്ടിൽ ഹോമിയോ ചികിത്സാ രീതി ജനകീയമാക്കിയ ഡോ. സി എച്ച് നാരായണൻ അടിയോടി അന്തരിച്ചു . ആറ് പതിറ്റാണ്ടോളം അനേകായിരങ്ങൾക്ക് സ്വാന്തനം പകർന്ന അദ്ദേഹം ഒരു വർഷം മുമ്പ് വരെ രോഗികളെ പരിശോധിച്ചിരുന്നു.
വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. എൻപത്തി ഒൻപത് വയസ്സായിരുന്നു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ പുറമേരിയിലെ സ്വവസതിയിലായിരുന്നു അന്ത്യം. ആധ്യാത്മിക രംഗത്ത് സജീവമായ അദ്ദേഹം പുറമേരി വിവേകാനന്ദാ സേവാ സമിതി സ്ഥാപകനാണ്.
സംസ്ക്കാരം ഇന്ന് വൈകിട്ട് 5 ന് വീട്ടുവളപ്പിൽ. അറുപത് വർഷം മുമ്പ് പുറമേരിക്കടുത്ത് ക്ലിനിക്ക് സ്ഥാപിച്ചത് വഴി ഇന്ന് അവിടെ ഹോമിയോ മുക്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവിടെ ചെറുമകൻ ഡോ. അർജുൻ സേവനം അനുഷ്ടിക്കുന്നുണ്ട്.
ഭാര്യ: മാലതിയമ്മ മക്കൾ: സി.എച്ച് സുരേന്ദ്രൻ ( ഹോമിയോ ഫാർമസിസ്റ്റ് ) , ശ്രീലത.മരുമക്കൾ: ഉഷ (അധ്യാപിക പ്രൊവിഡൻസ് സ്ക്കൂൾ കല്ലാച്ചി / പുറമേരി). നാരായണൻ മൊകേരി (റിട്ട . റെയിൽവേ ) സഹോദരങ്ങൾ: ഭാസ്ക്കരൻ അടിയോടി (റിട്ട. സൈനികൻ ), വിമല (കതിരൂർ ) പരേതരായ കുഞ്ഞി കൃഷ്ണൻ അടിയോടി, ലക്ഷ്മിയമ്മ, ജാനകിയമ്മ, മീനാക്ഷിയമ്മ.
#Dr.CHNarayananadiyodadi #death