ഒടുവില്‍ യു.എ.ഇയില്‍ വാട്‌സാപ്പ് കോള്‍ നിയന്ത്രണം നീക്കി; ആഹ്ലാദത്തിമിര്‍പ്പില്‍ നാദാപുരത്തെ പ്രവാസികളും

By | Friday November 8th, 2019

SHARE NEWS


നാദാപുരം:ഒടുവില്‍ യു.എ.ഇയില്‍ വാട്‌സാപ്പ് കോള്‍ നിയന്ത്രണം നീക്കി ആഹ്ലാദത്തിമിര്‍പ്പില്‍ നാദാപുരത്തെ പ്രവാസികളും.

വാട്‌സാപ്പ് കോള്‍ നിയന്ത്രണം യു.എ.ഇ. എടുത്തുകളഞ്ഞതോടെ പ്രവാസികുടുംബങ്ങള്‍ ആഹ്ലാദത്തിമിര്‍പ്പില്‍. ഏറെക്കാലമായി പ്രവാസികളായ മലയാളികുടുംബങ്ങള്‍ ആഗ്രഹിക്കുന്ന വാര്‍ത്തയാണ് യു.എ.ഇയില്‍നിന്നു പുറത്തുവന്നത്.
യു.എ.ഇ.ക്ക് പുറത്തുള്ള മറ്റുരാജ്യങ്ങളില്‍ വാട്‌സാപ്പിന്റെ വോയ്‌സ്‌കോള്‍ സംവിധാനം ഇതിനകം ലഭ്യമാണ്.

എന്നാല്‍ യു.എ.ഇ.യില്‍ മെസേജ് മാത്രമാണ് നിലവില്‍ വാട്‌സാപ്പ് വഴി ലഭിക്കുന്നത്. യു.എ.ഇ. ടെലികോം റെഗുലേറ്ററി അതോറിറ്റിയാണ് ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഈ നിയന്ത്രണം എടുത്തുകളഞ്ഞതാണ് പ്രവാസികള്‍ക്ക് ഏറെ അനുഗ്രഹമായത്.

നിലവില്‍ യു.എ.ഇ.യില്‍ വാട്‌സാപ്പില്‍ ബെല്ലിന്റെ ശബ്ദംകേള്‍ക്കുമെങ്കിലും സംസാരിക്കാന്‍ സാധിക്കില്ല. നിയന്ത്രണം നീക്കുന്നതോടെ സംസാരിക്കാന്‍ സാധിക്കും. യു.എ.ഇ.യിലുള്ള പ്രവാസികള്‍ക്ക് വളരെ എളുപ്പത്തിലും വ്യക്തതയോടെയും കുടുംബവുമായി ബന്ധപ്പെടാന്‍ ഇതിലൂടെ സാധിക്കും. കേരളത്തിലെ ജനപ്രിയ സോഷ്യല്‍ മീഡിയയായ വാട്‌സാപ്പിന് യു.എ.ഇ.യില്‍ മാത്രമാണ് നിയന്ത്രണമുള്ളത്.

ഇത് പ്രവാസികുടുംബങ്ങളില്‍ പ്രയാസം സൃഷ്ടിച്ചിരുന്നു. കോഴിക്കോട് ജില്ലയില്‍ പ്രവാസികളില്‍ ആയിരക്കണക്കിനുപേരാണ് യു.എ.ഇ.യിലുള്ളത്.

വാട്‌സാപ്പ് കോളുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും വിദേശികള്‍ക്ക് അവരുടെ മാതൃരാജ്യത്തേക്ക് വിളിക്കാന്‍ അംഗീകാരമുള്ള ‘ബോട്ടീം’ ഉള്‍പ്പെടെയുള്ള വോയ്‌സാപ്പുകള്‍ യു.എ.ഇ.യില്‍ ഇപ്പോള്‍തന്നെ ഉണ്ട്. അത്തരം സൗകര്യങ്ങള്‍ നിലനില്‍ക്കെതന്നെയാണ് വാട്‌സാപ്പ് കോളുകള്‍കൂടി അനുവദിക്കാനുള്ള തീരുമാനമുണ്ടായിരിക്കുന്നത്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്