Categories
Latest

ദുരിത കാലത്തും ആശ്വാസത്തിന്റെ കൈത്താങ്ങായി എ. കണാരൻ ചാരിറ്റബിൾ ട്രസ്റ്റ്

നാദാപുരം : മഹാമാരിയുടെ ദുരിത കാലത്തും ആശ്വാസത്തിന്റെ കൈത്താങ്ങായി എ. കണാരൻ ചാരിറ്റബിൾ ട്രസ്റ്റ്.

കോവിഡ് രണ്ടാം തരംഗത്തിൽ നാദാപുരം ഗവ: ആശുപത്രിയിൽ ആരംഭിച്ച കോവിഡ് ഐസൊലേഷൻ വാർഡിൽ കഴിഞ്ഞ ഒന്നര മാസത്തോളമായി രണ്ട് വീതം ട്രസ്റ്റ് വളണ്ടിയർമാർ ദിവസേന സേവനമനുഷ്ടിച്ചു വരികയാണ്.

കോവിഡ് രോഗികളോടൊപ്പമുള്ള കൂട്ടിരിപ്പുകാർ വിവിധടെസ്റ്റുകൾക്കും, സാധനങ്ങൾ വാങ്ങുന്നതിനും പുറത്തേക്ക് പോകുന്നതിനെ തുടർന്ന് ഡോക്ടർമാർ ട്രസ്റ്റ് ഭാരവാഹികളെ സമീപിച്ചതിനെ തുടർന്നാണ് ട്രസ്റ്റ് പ്രവർത്തകർ ദിവസവും കാലത്ത് മുതൽ വൈകുന്നേരം വരെ കോവിഡ് ഐസൊലേഷൻ വാർഡിൽ സേവനമനുഷ്ടിക്കുന്നത്.

കോവിഡ് വാർഡിലേയും, മറ്റ് വാർഡുകളിലേയും രോഗികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതും കഴിഞ്ഞ 10 വർഷത്തോളമായി കണാരേട്ടൻ ട്രസ്റ്റ്‌ ആണ്.

കഴിഞ്ഞ രണ്ടാഴ്ചയോളമായി ട്രസ്റ്റിന്റെ വാഹനവും കോവിഡ് രോഗികൾക്കായി ഓടുന്നുണ്ട്. സി.എച്ച് മോഹനൻ ചെയർമാനും , എം.വിനോദൻ കൺവീനറുമായ കമമിറ്റിയാണ് ട്രസ്റ്റിന്റേത്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: A. as a support arm in times of distress. Kanaran Charitable Trust

NEWS ROUND UP