വാണിമേൽ:കുടിവെള്ള പൈപ്പ് ലീക്കായതിനാൽ റോഡ് കൊത്തി പൊളിച്ചിട്ട നിലയിൽ.വാണിമേൽ വില്ലേജ് ഒഫീസിനു സമീപത്താണ് റോഡിൽ കുഴി എടുത്തു ശരിയായ രീതിയിൽ അടയ്ക്കാത്തത്.
കഴിഞ്ഞ ആഴ്ച ഈ ഭാഗത്ത് പൈപ്പ് ലീക്കായാതിനാലാണ് കുഴി എടുത്തത്.പിന്നീട് അടച്ചെങ്കിലും വീണ്ടും കുഴി രൂപപ്പെടുകയായിരുന്നു.
പൈപ്പ് ലീക്ക് കാരണം പ്രദേശത്ത് കുടിവെള്ളം മുട്ടിയ നിലയിലാണ്. പൈപ്പ് ലീക്കടക്കാൻ വൈകുന്നതാണ് കുടിവെള്ള വിതരണം ചെയ്യാൻ കഴിയാതെ പോകുന്നതും.
അധികൃതർ റോഡിലെടുത്തു വെച്ച കുഴി പെട്ടെന്ന് അടയ്ക്കാനുള്ള ഏർപ്പാട് ചെയ്യാത്തത് വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യത ക്ഷണിച്ചു വരുത്തുകയാണ്