അക്ബർ കക്കട്ടിൽ അനുസ്മരണം 17ന്

By | Friday February 15th, 2019

SHARE NEWS
നാദാപുരം :അക്ബർ കക്കട്ടിൽ ട്രസ്റ്റും,കേരള സാഹിത്യ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന അക്ബർ കക്കട്ടിൽ അനുസ്മരണം 17ന് കാലത്ത് പത്തു മണി മുതൽ വടകര ടൗൺ ഹാളിൽ നടക്കും.അനുസ്മരണത്തിന്റെ ഭാഗമായി സെമിനാർ,സുഹൃത്‌സംഗമം,പുരസ്‌കാര സമർപ്പണം എന്നിവ നടക്കും.
കാലത്ത് പത്തു മണിക്ക്”കഥയുടെ വർത്തമാനം”എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ വി.ആർ. സുധീഷും,”സർഗ്ഗാത്മകത,സമൂഹം”എന്ന വിഷയത്തിൽ എൻ.പ്രഭാകരനും പ്രഭാഷണം നടത്തും.ഉച്ചക്ക് രണ്ടു മണിക്ക് നടക്കുന്ന സുഹൃത് സംഗമം ഡോ:ഖദീജ മുംതാസ് ഉൽഘാടനം ചെയ്യും.

ഈ വർഷത്തെ പുരസ്‌കാര ജേതാവ് സന്തോഷ് ഏച്ചിക്കാനത്തിന് തൊഴിൽ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ പുരസ്‌കാരം സമർപ്പിക്കും.

Loading...
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്