അഞ്ചാം പുലിക്ക് കോടികളുടെ ആസ്തി ; ആഗ്രഹം മകളെ വക്കീലാക്കാന്‍

By | Saturday January 12th, 2019

SHARE NEWS

നാദാപുരം: കല്ലാച്ചിയിലെ കവർച്ച സംഘത്തലവന് കോടികളുടെ ആസ്തി. ആഗ്രഹം മകളെ വക്കീലാക്കാന്‍. കല്ലാച്ചി ജ്വല്ലറി കുത്തി തുറന്ന് മോഷണം നടത്തിയ പ്രതികളുടെ സംഘതലവൻ അഞ്ചാം പുലിക്ക് കോടികളുടെ ആസ്തിയുണ്ട്  ചെന്നൈ ആ വടിക്കലിന് അടുത്തുള്ള തിരുനിൻ ടവർ പോലിസ് സ്റ്റേഷന് പരാതി ധി യി ലാ ണ് ഇയാളുടെ വീട്.

Loading...

25 വർഷമായി മോഷണം തൊഴിലാക്കിയ അഞ്ചാം പുലി ഏക്കർ കണക്കിന് ഭൂമിയും, ആഡംബര വീട്ടുമുണ്ട് മകൾ എൽ എൽ ബിക്ക് അവസാന വർഷ വിദ്വാർഥിനിയാണ്.

സി സി ടി വി ക്യാമറകൾ സ്ഥാപിക്കാത്ത ജ്വല്ലറികളാണ് അഞ്ചാം പുലി ലക്ഷ്യമിടുന്നത്. സ്ഥലം നിരീക്ഷിച്ചതിന് ശേഷം തിരിച്ച് പോയി മോഷണം നടത്തുന്നതാണ് പതിവ്. മോഷണത്തിന് ശേഷം മോഷണമുതൽ വിഹിതം വെച്ച് പല ഭാഗങ്ങളിലേക്ക് പോയി വെത്യസ്ഥ കടകളിൽ വിൽപ്പന നടത്തുകയാണ് പതിവ്. അഞ്ചാംപുലിയാണ് മോഷണം ആസൂത്രണം ചെയ്യുന്നത്. മോഷണസംഘത്തിലെ പ്രതി രാജ റിൻസി ജ്വല്ലറി കവർച്ച നടത്തുന്നതിന് ആഴ്ച്ച മുമ്പ് കല്ലാച്ചിയിൽ താമസമാക്കിയിരുന്നു. ലോക്കറുകൾ അടിച്ച് പൊളിക്കുന്നതിൽ വിദഗ്ദനായിരുന്നു ഇയാൾ. കല്ലാച്ചിയിലെ പ്രമുഖ ജ്വല്ലറി മോഷണം നടത്താൻ പദ്ധതി തയ്യാറാക്കിയിരുന്നു എന്നാൽ അഞ്ചാം പുലി സ്ഥലത്തെത്തിയതോടെ മോഷണത്തിന് റിൻസി ജ്വല്ലറി തിരഞ്ഞെടുക്കുകയായിരുന്നു.

തമിഴ്നാട്ടിലെ വിവിധ സ്റ്റേഷനുകളിൽ മോഷണ കേസിൽ പ്രതിയായ അഞ്ചാംപുലി 2013 ൽ ജയിൽ മോചിതനായ ശേഷം തട്ടകം കേരളത്തിലേക്കും, കർണാടകയിലേക്കും മാറ്റുകയായിരുന്നു.ഇതിനിടെയാണ് ചെന്നൈയിൽ ഡ്രൈവറായ രാജയെയും, സൂര്യയേയും സംഘത്തിൽ കൂട്ടുനത്.

സൂര്യ തിക്കോടി, കൊയിലാണ്ടി, ന ന്തി എന്നിവിടങ്ങളിലെ കടകളുടെ ഷട്ടർ തകർത്ത് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.തലശ്ശേരി മോഷണ കേസിൽ പിടിക്കപ്പെട്ടെങ്കിലും ജുവനൈൽ ആയതിനാൽ വെറുതെ വിടുകയുണ്ടായി.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്