Categories
Latest

മികച്ച അധ്യാപികക്കുള്ള എ.പി.ജെ. അബ്ദുൽ കലാം എമിനൻ്റ് ടീച്ചർ അവാർഡ് വി.ടി സഗീനക്ക്

നാദാപുരം:കേന്ദ്ര സർക്കാർ നീതി ആയോഗിന്റെ മികച്ച അധ്യാപികക്കുള്ള എസ്.ആർ.എസ് എ.പി.ജെ അബ്ദുൾ കലാം എമിനൻ്റ് ടീച്ചർ അവാർഡ് ഇരിങ്ങണ്ണൂർ ഹയർ സെക്കൻ്ററി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക വി.ടി സഗീന ഏറ്റുവാങ്ങി.

കേന്ദ്ര സർക്കാറിൻ്റെ റിസോഴ്സ് എൻ.ജി.ഒ. ആയി കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഷ്യൽ റിസർച്ച് സൊസൈറ്റിയാണ് മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന്റെ നാമധേയത്തിൽ ഏർപ്പെടുത്തിയ അവാർഡുകൾ നൽകിയത്.

ജൂറി തെരഞ്ഞെടുത്ത വ്യക്തികൾക്ക്
എ.പി.ജെ. അബ്ദുൽ കലാമിന്റെ ജൻമദിനത്തിൽ തൃശൂർ – പുതുക്കാടുള്ള ഐ.സി.സി.എസ്. എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് വിതരണം ചെയ്തു.

തൃശൂർ എം.പി. ടി.എൻ. പ്രതാപൻ , മുൻ ഹൈക്കോടതി ജഡ്ജ് ഡോ. ബി.കെമാൽ പാഷ, നാഷണൽ ഇന്നവേഷൻ ഫവ്ണ്ടേഷൻ വൈസ് ചെയർമാൻ എൻ.പി. രാജീവ് , എന്നിവർ അവാർഡ് ദാനം നിർവ്വഹിച്ചു.

ഐ.സി.സി.എസ്. കോളേജ് ചെയർമാൻ ഡോ. സോജൻ വി. അവറാച്ചൻ , അവാർഡ് ജൂറി ചെയർമാൻ ഡോ. അബ്ദുൽ ജബ്ബാർ അഹമ്മദ് , കോളേജ് ഡയറക്ടർ ഡോ. നിസാം റഹ്മാൻ എന്നിവർ സന്നിഹിതരായിരുന്നു.

സംസ്ഥാന സർക്കാർ ഹയർ സെക്കൻ്ററി സ്കൂൾ നാഷനൽ സർവ്വീസ് സ്കീമിൻ്റെ ഉത്തരമേഖലയിലെ മികച്ച പ്രോഗ്രാം ഓഫീസറായി ഇരിങ്ങണ്ണൂർ ഹയർ സെക്കൻററി സ്കൂൾ ഇംഗ്ലീഷ് അധ്യാപികയായ വി.ടി.സഗീനയെ നേരത്തെ തെരഞ്ഞെടുത്തിരുന്നു.

പടം. ഇരിങ്ങണ്ണൂർ ഹയർ സെക്കൻ്ററി സ്കൂളിലെ വി.ടി സഗീനക്ക് എ.പി.ജെ അബ്ദുൾ കലാം അവാർഡ് നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ.പി.രാജീവ് നൽകുന്നു

NEWS ROUND UP