ബസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു

By | Friday November 8th, 2019

SHARE NEWS

നാദാപുരം : പേരോട് വെച്ച് ബസ് ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു. തലശ്ശേരി -തൊട്ടില്‍പ്പാലം റൂട്ടില്‍ ഓടുന്ന ബസ്സിലെ ഡ്രൈവറെയാണ് പേരോട് എം ഐ എം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്.

കക്കട്ട് വേളം സ്വദേശി ബിജുവിനാണ് വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനമേറ്റത്. വെള്ളിയാഴ്ച വൈകുന്നേരം പേരോട് വെച്ച് ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയില്ല എന്ന് ആരോപിച്ച് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ബിജു പറഞ്ഞു.

തലക്ക് പരിക്കേറ്റ ഇയാളെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ശേഷം വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റി. ബസ് ജീവനക്കാരുടെ പരാതിയില്‍ നാദാപുരം വിദ്യാര്‍ത്ഥികള്‍ക്കെതിരെ ജുവനൈല്‍ ആക്റ്റ് പ്രകാരം കേസെടുത്തു.

പേരോട് വെച്ച് ഇതിനും മുമ്പും വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതിന് ശേഷം വിദ്യാര്‍ത്ഥികള്‍ കടകള്‍ക്ക് നേരെയും അക്രമം നടന്നതായി പറയുന്നു. ക്രിമനല്‍ സ്വഭാവമുള്ള വിദ്യാര്‍ത്ഥികളെ നിലക്ക് നിറുത്താവാന്‍ പൊലീസ് കര്‍ശന നടപടി നടപടിയെടുക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്