സംസ്ഥാനത്തെ മികച്ച ഗ്രാമ പഞ്ചായത്തായ തൂണേരിക്ക് മുസ്ലിം ലീഗിന്റെ ആദരം

By | Wednesday June 12th, 2019

SHARE NEWS


നാദാപുരം :സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രാമ പഞ്ചായത്തായ തൂണേരിക്ക് മുസ്ലിം ലീഗിന്റെ ആദരം.  2018-19 വാർഷിക പദ്ധതി നിര്‍വ്വഹണത്തില്‍ സംസ്ഥാത്ത് 941  ഗ്രാമപഞ്ചായത്തുകിൽ 107.8% ചെലവ് കൈവരിച്ചു ഒന്നാം സ്ഥാനം നേടിയ തൂണേരി ഗ്രാമപഞ്ചായത്തിനെ സംസ്ഥാന മുസ്ലിം ലീഗ് കോഴിക്കോട് ചേര്‍ന്ന ത്രിതല പഞ്ചായത്ത് പ്രസിഡന്റ് വൈസ്  പ്രസിഡൻറ് മാരുടെ സം യുക്ത യോഗത്തിൽ വെച്ച് അനുമോദിച്ചു.

അവാർഡ് സംസ്ഥാന മുസ്ലിം ലീഗ് ജനറല്‍  സെക്രട്ടറി കെ.പി.എ മജീദ് സാഹിബിൽ നിന്നും തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കഞ്ഞമ്മദ് മാസ്റ്റർ ഏറ്റുവാങ്ങി.

Loading...

പരിപാടി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാന്‍ രണ്ടാത്താണി  അദ്ധ്യക്ഷത വഹിച്ചു. സൂപ്പി നരിക്കാട്ടേരി സ്വാഗതവും സി.കെ. റസ്സാഖ് നന്ദിയും പറഞ്ഞു. കുട്ടി അഹ്മദ് കുട്ടി , സി. മോഹിൻ കുട്ടി, ഉമർ പണ്ടിക ശാല, അഹ്മദ് പുന്നക്കൽ എം.പി അബ്ദുൾജബ്ബാർ എന്നിവർ പ്രസംഗിച്ചു.

പദ്ധതി നിർവ്വഹണത്തിൽ മികച്ച നേട്ടം കൈ വരിച്ച വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നസീമ, തളിപ്പറമ്പ് മുൻസിപ്പാലിറ്റി ചെയർമാൻ മഹമൂദ് അള്ളാകുളം, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദലി എന്നിവരെയും,സംസ്ഥാന തലത്തിൽ 100.7 % ചെലവ് കൈവരിച്ച് മുന്നാം സ്ഥാനം നേടിയ ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് തൊടുവയിൽ മഹമൂദ്, 100% ചെലവ് കൈവരിച്ച മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഹബീബ എന്നിവരെയും ചടങ്ങിൽ വെച്ച് ആദരിച്ചു.

 

കത്വ കുടുംബത്തിന് നീതിലഭിക്കുമ്പോൾ ആഹ്ലാദത്തിലാണ് രണ്ട് നാദാപുരത്തകാര്‍ . യൂത്ത് ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈറും നാദാപുരം ജാതിയേരി സ്വദേശിയും അബുദാബിയിലെ ഹോട്ടൽ വ്യവസായിയുമായ കുഞ്ഞിപറമ്പത്ത് റസാഖുമാണ് ആ നാദാപുരത്തുകാര്‍.……..വീഡിയോ കാണാന്‍ https://youtu.be/7JFerBHTIUk

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്