ഒഴിവായത് വന്‍ ദുരന്തം; ഇരിങ്ങണ്ണൂരില്‍ സ്കൂള്‍ ബസ്‌ വയലിലേക്ക്‌ ചരിഞ്ഞു

By | Tuesday August 6th, 2019

SHARE NEWS

നാദാപുരം: ഇരിങ്ങണ്ണൂരില്‍ സ്കൂള്‍ ബസ്‌ വയലിലേക്ക്‌ ചരിഞ്ഞു.ഒഴിവായത് വന്‍ ദുരന്തം.കയനോളി പാലപ്പറബ്  റോഡിന് സമീപത്തുള്ള വയലിലേക്കാണ് ബസ്‌ ചരിഞ്ഞത്.

പൊട്ടി പൊളിഞ്ഞ്ചെളിക്കുളമായി സ്കൂൾ ബസ് ചെളിയിൽ താഴ്ന്നു.വിദ്യാർഥികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ചെറുകുളം കയന്നോളി പാലപ്പറമ്പ് ഭാഗത്ത് വിദ്യാർഥികളെ
ഇറക്കാൻ പോവുകയായിരുന്ന ദാറുൽ ഹുദ ഇംഗ്ലീഷ് മീഡിയം
സ്കൂൾ ബസാണ് അപകടത്തിൽ പെട്ടത്.

ചെളിക്കുഴിയിൽ താഴ്ന്ന ബസ് വയലിലേക്ക് ചെരിഞ്ഞതോടെ നാട്ടുകാർ ബസിൽ നിന്ന് കുട്ടികളെ ഇറക്കി ബസ്സ് കെട്ടി വലിക്കുകയായിരുന്നു. കയനോളി പാലപ്പറബത്ത് റോഡ് മഴക്ക് ശേഷം വലിയ കുഴികൾ ഉണ്ടായതോടെ വളരെ പ്രയാസകരമാണ് ഇത് വഴിയുള്ള യാത്ര.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്