വിവാഹദിനത്തിലും വായനയ്ക്ക് ഒരു കൈത്താങ്ങ്

By | Friday November 23rd, 2018

SHARE NEWS

നാദാപുരം: എടച്ചേരി നോർത്ത് യു .പി സ്കൂൾ സംഘടിപ്പിക്കുന്ന പുസ്തകവണ്ടിയിലേക്ക് വടക്കാടത്ത് ഷബീർ തന്റെ വിവാഹദിനത്തിൽ പുസ്തകങ്ങൾ സമർപ്പിച്ചു കൊണ്ട് വിവാഹ ദിനം അവിസ്മരണീയമാക്കി.

വാർഡ് മെമ്പർ ഒ.കെ മൊയ്തുവിന് പുസ്തകങ്ങൾ കൈമാറി. പി ടി എ എക്സിക്യൂട്ടീവ് മെമ്പർ സിറാജ് നേതൃത്വം നൽകി.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രൂപപ്പെടുത്തിയ അക്കാദമിക മാസ്റ്റര്‍ പ്ലാനിലെ പ്രധാനപ്പെട്ട പദ്ധതിയായിരുന്നു വായനപ്പെരുമഴ.

പദ്ധതിയുടെ ഭാഗമായി ക്ലാസ് ലൈമ്പ്രറി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പുസ്തകവണ്ടി വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പുസ്തകങ്ങള്‍ ശേഖരിക്കുന്നുണ്ട്.

നവംമ്പര്‍ 25 ന് നടക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇ.കെ സുരേഷ് കുമാര്‍ നിര്‍വഹിക്കും. പുസ്തകവണ്ടിയുടെ ഭാഗമായി കുട്ടികളുടെ നാടന്‍പാട്ട്, ഫ്‌ളാഷ് മോബ് എന്നിവ അവതരിപ്പിക്കപ്പെടും

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read