Categories
പ്രാദേശികം

കോവിഡ് പ്രതിരോധം; വാണിമേലിൽ യുവാക്കളെ അനുമോദിച്ചു

വാണിമേൽ :ഗ്രാമപഞ്ചായത്ത് കോവിഡ് പ്രതിരോധപ്രവർത്തനത്തിന് നേതൃത്വം കൊടുത്ത യുവജനക്ഷേമ ബോർഡ് യൂത്ത് കോർഡിനേറ്റർ നജ്മുസാഖിബിനെയും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ വളണ്ടിയർ സേവനം അനുഷ്ടിച്ച ജംഷിദ് വെള്ളിയോട്, വിജിലേഷ് കെ.പി എന്നിവരെയും ഗ്രാമപഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു.

ചടങ്ങിൽ പ്രസിഡന്റ് പി.സുരയ്യ ടീച്ചർ ഉപഹാരം നൽകി. വാർഡ് മെമ്പർ എം.കെ മജീദ് അനുമോദന പ്രഭാഷണം നടത്തി.വൈസ് പ്രസിഡന്റ് സെൽമ രാജു,സ്ഥിരം സമിതി അധ്യക്ഷരായ ഫാത്തിമ കണ്ടിയിൽ, മുഫീദ റാഷിദ്, ചന്ദ്രബാബു,വാർഡ് മെമ്പർമാരായ വികെ മൂസ മാസ്റ്റർ, കല്ലിൽ സൂപ്പി,റസാഖ് പറമ്പത്ത്,സി.കെ ശിവറാം,കെ പി മിനി,ജാൻസി,പി ശാരദ,എ.പി ഷൈനി, റംഷിദ് ചേരാനാണ്ടി,കുഞ്ഞമ്മദ് ചേലക്കാടൻ,ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി സവിത എന്നിവർ സംബന്ധിച്ചു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: covid resistance; Vanimel applauded the youth

NEWS ROUND UP