Categories
Flash News

നാടിൻ്റെ അതിജീവനത്തിന് യുവതയുടെ കരുതൽ;അരൂരിൽ ഡി.വൈ.എഫ്.ഐ മാതൃക


അരൂർ : കോവിഡ് പ്രതിരോധത്തിൽ നാടിൻ്റെ അതിജീവനത്തിന്
യുവതയുടെ കരുതൽ .അരൂരിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മാതൃകയായി. ഡി.വൈ.എഫ്.ഐ കല്ലുംപുറം യൂനിറ്റ് കമ്മിറ്റിയുടെ നോതൃത്വത്തിൽ സംഘടിപ്പിച്ച ഹോമിയോ പ്രതിരോധ ഗുളിക വിതരണം സി.പി.ഐ.എം കല്ലുംപുറം ബ്രാഞ്ച് സെക്രട്ടറി ആർ.പി മഹേഷ് ഉദ്ഘാടനം ചെയ്തു.

ഹരിപ്രാസാദ് സി.പി., അതുൽ കെ.ടി. , അഖിൽ സി.പി, അതുല ശ്രീശൈലം എന്നിവർ സംസാരിച്ചു. താലൂക്ക് ഗവ: ഹോമിയോ ആശുപത്രി തണ്ണീർപന്തൽ സൗജന്യമായി നൽകിയ ഗുളകകളാണ് കല്ലുംപുറത്തെ കേളുവേട്ടൻ പഠനകേന്ദ്രത്തിൽ നിന്നും, ഇ.എം എസ്സ് വായനശാലക്ക് സമീപത്തു നിന്നും വിതരണം ചെയ്തത്. പ്രദേശത്തെ എഴുപതോളം കുടുബങ്ങളിലെ ആളുകൾ ഇരു കേന്ദ്രങ്ങളിൽനിന്നായി ഹോമിയോ പ്രതിരോധ ഗുളികകൾ ഏറ്റുവാങ്ങി.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP