നാദാപുരം രജിസ്ട്രാഫീസ് കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നാളെ മന്ത്രി ജി.സുധാകരന്‍ നിര്‍വ്വഹിക്കും

By | Thursday July 11th, 2019

SHARE NEWS

 

Loading...

നാദാപുരം : രജിട്രേഷന്‍ വകുപ്പ് ഒരു കോടി രൂപ ചെലവില്‍ പുതുതായി നിര്‍മ്മിക്കുന്ന നാദാപുരം രജിസ്ട്രാഫീസ് കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നാളെ  രാവിലെ 10 മണിക്ക് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വ്വഹിക്കും. ഇ.കെ.വിജയന്‍ എം.എല്‍.എ.അധ്യക്ഷനാകും.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് ബാലകൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്റ്മാരായ എം.കെ.സഫീറ, ഒ.സി. ജയന്‍, ജില്ലാ പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കല്‍, രജിസ്‌ട്രേഷന്‍ ഐ.ജി. എ.അലക്‌സാണ്ടര്‍ തുടങ്ങിവയര്‍ പങ്കെടുക്കും.
1867-ല്‍ ആരംഭിച്ച രജിസ്ട്രാഫീസ് കെട്ടിടം പുതുക്കി പണിയുക എന്നത് ഏറെക്കാലത്തെ ആവശ്യമായിരുന്നു. നിലവില്‍ നാദാപുരം ടൗണില്‍ വാടക കെട്ടിടത്തിലാണ് ഓഫീസ് പ്രവൃത്തിക്കുന്നത്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്