മദ്രസ്സാദ്ധ്യാപക ക്ഷേമനിധി; എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

By | Tuesday May 21st, 2019

SHARE NEWS

 

Loading...

നാദാപുരം:  മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയില്‍  എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികള്‍ക്ക് സ്‌കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു.
കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ 2018 –2019 അദ്ധ്യായന വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു തത്തുല്ല്യ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച കുട്ടികള്‍ക്കുളള സ്‌കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു.

വെളളപേപ്പറില്‍ മാനേജര്‍ക്ക് എഴുതിയ അപേക്ഷയോടൊപ്പം അംഗത്വകാര്‍ഡ്, വിഹിതം ഒടുക്കിയത് സംബന്ധിച്ച രേഖകള്‍, മാര്‍ക്ക് ലിസ്റ്റ്, അംഗത്തിന്റേയോ മക്കളുടേയോ ബാങ്ക് പാസ്സ് ബുക്ക് (സഹകരണ ബാങ്ക് ഒഴിച്ച്) എന്നിവയുടെ ഫോട്ടോസ്റ്റാറ്റ് പകര്‍പ്പ് ഉളളടക്കം ചെയ്തിരിക്കണം. അപേക്ഷകള്‍ ജൂണ്‍ 30 നകം മാനേജര്‍, കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ഓഫീസ്, പുതിയറ, കോഴിക്കോട് – 4 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. ഫോണ്‍ – 0495 2720577.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്