Categories
nadapuram

ഭാര്യക്ക് ഉയരം പോരെന്ന് പറഞ്ഞു മൊഴിചൊല്ലാന്‍ നീക്കം; പേരോട് യുവതിയും മക്കളും വീടിനു മുന്നില്‍ കുത്തിയിരിപ്പ് സമരം തുടങ്ങി

നാദാപുരം: 10 വര്‍ഷം മുന്‍പ് വിവാഹിതനായ യുവാവ് ഭാര്യക്ക് ഉയരം പോരെന്ന് പറഞ്ഞു മൊഴി ചൊല്ലാന്‍ ശ്രമം എന്ന് പരാതി.പേരോട് അടച്ചുപൂട്ടിയ വീടിനു മുന്നില്‍ ഭാര്യയും 2 മക്കളും കുത്തിയിരിപ്പ് സമരം തുടങ്ങി.

പേരോട് ടൌണ്‍ അടുത്ത് കിഴക്കേ പറമ്പത്ത് ഷാഫിയുടെ ഭാര്യ ഷഫീനയും 10 വയസ്സുള്ള മകള്‍ ഫിയ ഫാത്തിമയും ആറു വയസുള്ള മകന്‍ മുഹമ്മദ്‌ ശിനാസുമാണ് സ്വന്തം വീട് തുറന്നു കിട്ടാന്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയത്.

ഒമാനില്‍ ജോലി ചെയ്യുന്ന ഷാഫി 2010 ല്‍ ആണ് വാണിമേല്‍ വലിയപറമ്പത്ത് സലാമിന്റെ ഏക മകളെ വിവഹം ചെയ്തത്.ഷാഫിയോടപ്പം ഗള്‍ഫില്‍ ആയിരുന്നു ഷഫീനയും മക്കളും.2018 ഫെബ്രുവരി 16 ആയിരുന്നു ഇവരുടെ  ഗൃഹപ്രവേശനം.ഷഫീനയുടെ 51 പവനോളം വരുന്ന സ്വര്‍ണവും വീട് നിര്‍മാണത്തിന് 10 ലക്ഷം രൂപയും സഹായിച്ചിരുന്നു.

ഗൃഹപ്രവേശനത്തിന് ശേഷം ഗള്‍ഫിലേക്ക് കുടുംബസമേതം മടങ്ങുകയായിരുന്നു. ഒരു മാസം ഗള്‍ഫില്‍ കഴിഞ്ഞ ശേഷം ഷഫീനയും മക്കളെയും ഷാഫി നാട്ടിലേക്ക് തിരിച്ചു അയക്കുകയിരുനു. പേരോട്ടെ വീട്ടില്‍ തനിച്ചായതിനാല്‍ സ്വന്തം വീടിലേക്ക്‌ പോവാന്‍ ഷാഫി ഷഫീനയോടും മക്കളോടും ആവശ്യപ്പെട്ടു.

ഒന്നരവര്‍ഷത്തോളമായി ഭാര്യക്കും മക്കള്‍ക്കോ ചിലവിനു പണം ഒന്നും അയച്ചിരുന്നില്ല.ഇതിനിടയില്‍ പേരോടെ വീട്ടില്‍ ഉപ്പയുടെ സഹായതോടെയാണ്‌ ഷഫീന കഴിഞ്ഞത്.

20 ദിവസം മുന്‍പ് വാണിമേലിലെ വീട്ടില്‍ പോയി മടങ്ങിയെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയില്‍ ആയിരുന്നു.
ഇതിനിടയില്‍ ഷാഫി തന്റെ പേരില്‍ ഉള്ള വീടും സ്ഥലവും ഉപ്പയുടെ പേരിലേക്ക് മാറ്റി വീട്ടില്‍ ആരും പ്രവേശിക്കരുത് എന്ന കോടതിയുത്തരവ് വാങ്ങിച്ചിരുന്നു.

ബുധനാഴ്ച രാവിലെ ഷഫീനയും മക്കളും എത്തി ഉപ്പയോട് വീടിന്റെ ചാവി ആവശ്യപ്പെട്ടെങ്കിലും നല്‍ക്കാന്‍ തയാറായില്ല .ഇതേ തുടര്‍ന്നാണ് വീടിനു മുന്നില്‍ കുടുംബം കുത്തിയിരിപ്പ് തുടങ്ങിയത്.ഇപ്പോള്‍ വീടും പറമ്പും ഷാഫിയുടെ ഉപ്പയുടെ പേരിലാണ് ഉള്ളത്.ഭാരുയേയും മക്കളെയും ഒഴിവാക്കാന്‍ വീടും സ്ഥലവും മാറ്റി രജിസ്റ്റര്‍ ചെയ്യുകയായിരുന്ന് എന്നാണു ഇവര്‍ പറയുന്നത്.

ഗള്‍ഫില്‍ ആയിരുന്ന ഷാഫി ആവശ്യപെട്ടത് അനുസരിച്ചാണ് ഇന്ന് വീട്ടില്‍ എത്തിയതെന്നും ഇതിന്റെ വാട്സപ്പില്‍ അയച്ച ശബ്ദ സന്ദേശം തങ്ങളുടെ കയില്‍ ഉണ്ടെന്നും ഷഫീന പറയുന്നത്.സംഭവം അറിഞ്ഞു പോലീസ് സ്ഥലത്തെത്തി

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Move to say wife is not tall enough; The girl and her children started a sit-in protest in front of the house

NEWS ROUND UP