Categories
Latest

അരൂരിൽ സ്വകാര്യവ്യക്തി വയൽ നികത്തി; പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണി

നാദാപുരം : അരൂർ നടക്ക് മീത്തൽ വില്ലങ്കണ്ടി പള്ളിക്കുസമീപം സ്വകാര്യവ്യക്തി വയൽ നികത്തുന്നുമൂലം പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടാകുന്നതായി പരാതി.

പ്രദേശത്തെ ജനങ്ങളുടെ എതിർപ്പ് വകവെക്കാതെ മൂന്നുമാസം മുമ്പാണ് വയൽ നികത്തിയത്.

കഴിഞ്ഞദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ സമീപത്തെ വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് പ്രദേശവാസികൾ ഇടപെട്ട് മണ്ണുമാറ്റുകയും താത്‌കാലികമായി വെള്ളം കടന്നുപോകുവാൻ സൗകര്യമൊരുക്കുകയുമായിരുന്നു.

രണ്ടുവർഷത്തിനുള്ളിൽ വില്ലങ്കണ്ടി പള്ളി മുതൽ നടേമ്മൽവരെ ഏക്കറുകണക്കിന് നെൽവയലുകൾ നികത്തിയിട്ടുണ്ട്.

കൂടാതെ, വയലിലെ ചളി വശങ്ങളിലേക്ക് മാറ്റിയിട്ട് വലിയൊരുഭാഗം കരപ്രദേശമാക്കി മാറ്റുന്ന പ്രവണതയും ഇവിടെ കണ്ടുവരുന്നതായി പ്രദേശവാസികൾ പറയുന്നു.

പലപ്രാവശ്യം വില്ലേജ് ഓഫീസിലും താലൂക്കിലും കലക്ടറേറ്റിലുംവരെ അറിയിച്ചിട്ടും യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്നും പ്രദേശവാസികൾ പറയുന്നു.

പരാതിയിൽ തുടർനടപടി സ്വീകരിക്കുന്നതാണെന്ന് വില്ലേജ് ഓഫീസർ അറിയിച്ചു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Private man fills field in Aroor; Flood threat in the area

NEWS ROUND UP