നാദാപുരത്ത്സ്വകാര്യ ബസ്സില്‍ പോക്കറ്റടി ; യുവതിക്ക് നഷ്ട്ടമായത് കാല്‍ ലക്ഷം രൂപ

By | Friday March 15th, 2019

SHARE NEWS
നാദാപുരം
വടകര–- തൊട്ടിൽ പാലം റൂട്ടിലെ സ്വകാര്യ ബസുകളിൽ പോക്കറ്റടി പതിവാകുന്നു. ബസ‌് യാത്രക്കിടെ എസ്ബിഐ ജീവനക്കാരിയുടെ പെഴ‌്സും പണവും നഷ്ടമായി.
     പാറക്കടവ് എസ്ബിഐയിലെ ജീവനക്കാരിയുടെ 25000 രൂപയും പഴ്‌സുമാണ് നഷ്ടമായത്. എടച്ചേരി സ്വദേശിനിയായ ജീവനക്കാരി രാവിലെ എടച്ചേരിയിൽ നിന്ന് നാദാപുരത്തേക്ക‌് ബസിൽ കയറിയതായിരുന്നു.
     ഓഫീസിലെത്തിയപ്പോഴാണ് ബാഗിൽ സൂക്ഷിച്ച പണം നഷ്ടമായത് അറിഞ്ഞത്. തിരക്കേറിയ ബസിൽ നിന്ന് ബാഗ് തുറന്നാണ് പണം കവർന്നത്. നാദാപുരം പോലീസിൽ പരാതി നൽകി.
ആറ് മാസത്തിനിടെ സ്വകാര്യ ബസുകളിൽ നിന്ന് യാത്രക്കാരുടെ ലക്ഷക്കണക്കിന് രൂപയും സ്വർണാഭരണങ്ങളും മോഷണം പോയിട്ടുണ്ട്.

 

[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്